Foot Ball Top News transfer news

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറാൻ പാരീസ് സെന്റ് ജർമൻ സൂപ്പർ താരം നെയ്മർ

August 14, 2023

author:

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറാൻ പാരീസ് സെന്റ് ജർമൻ സൂപ്പർ താരം നെയ്മർ

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറാൻ പാരീസ് സെന്റ് ജർമൻ സൂപ്പർ താരം നെയ്മർ രണ്ട് വർഷത്തെ കരാറിന് സമ്മതിച്ചതായി റിപ്പോർട്ട്.

ഫ്രാൻസിലെ പ്രമുഖ സ്‌പോർട്‌സ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിഎസ്‌ജിക്കും ബ്രസീലിനും രണ്ട് സീസണുകളിലായി മൊത്തം 160 ദശലക്ഷം യൂറോ ലഭിക്കുമെന്ന് അതിൽ പറയുന്നു. സൗദി പ്രൊ ലീഗിലേക്ക് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെ എത്തുന്ന താരമായി നെയ്മർ മാറും. 31കാരനായ നെയ്മറെ അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത് 98.5 മില്യണ്‍ ഡോളറിനാണ്. നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പി എസ് ജിയിലേക്ക് 2017ല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് എത്തിയത്. കരാറിൽ ഒരു വര്ഷം കൂടിയുണ്ടെങ്കിലും അദ്ദേഹം പിഎസ്ജിയിൽ നിന്ന് ബാഴ്സലോണയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചിരുന്നു. അത് നടക്കാതെ വന്നതോടെയാണ് അദ്ദേഹം സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറാൻ പോകുന്നത്.

Leave a comment