കോര്‍ട്ടോയിസിനു പകരം ചെൽസി ഗോൾകീപ്പർ കെപയേ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്
14 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിലേക്ക് ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗ മാറാന്‍ ഒരുങ്ങുന്നു.ഒരു സീസന്‍ നീളുന്ന ലോണ്‍ ഡീലില്‍ ആണ് താരം റയല്‍ മാഡ്രിഡിലേക്ക് മാറുന്നത്.മുൻ ചെൽസി ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനു ഇടത് കാൽമുട്ടിലെ ക്രൂസിയേറ്റ് ലിഗമെന്റില്‍ ഏറ്റ പരിക്ക് മൂലം ഈ സീസന്‍ മുഴുവന്‍ താരം സൈഡ്ലൈനില്‍ ആയിരിക്കും.
വാങ്ങാനുള്ള നിബന്ധന കരാറില്‍ ഉള്‍പ്പെടുത്തും എന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും ഇന്ന് പ്രമുഖ ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ആയ ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഒരു വര്‍ഷത്തിന് ശേഷം ചെല്‍സിയിലെക്ക് മടങ്ങും.കെപയെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്കും ശ്രമം നടത്തി എങ്കിലും താരത്തിന് റയലില്‍ പോകാന്‍ ആയിരുന്നു താല്‍പര്യം.ഇന്നലെ നടന്ന ആദ്യ ലാലിഗ മത്സരത്തില്‍ ആൻഡ്രി ലുനിൻ ആയിരുന്നു മാഡ്രിഡിന്റെ ഗോള്‍ കീപ്പര്‍.