നെയ്മര്‍ – ഹിലാല്‍ ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തി പ്രാപിക്കുന്നു
സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിലേക്ക് മാറുന്നതിന് മുന്നോടിയായി നെയ്മർ ബാഴ്‌സലോണയില്‍ ഒരു വര്‍ഷം ലോണില്‍ കളിക്കാനുള്ള ഓപ്ഷന്‍ വെച്ചതായി പ്രമുഖ കായിക പത്രമായ സ്പോര്‍ട്ട് വെളിപ്പെടുത്തി.സ്പാനിഷ് ക്ലബ്ബിൽ ലോണിൽ ഒരു വർഷം ചെലവഴിക്കാൻ അനുവദിച്ചാൽ മാത്രമേ ബ്രസീലിയൻ ഹിലാലുമായി കരാര്‍ ഒപ്പിടുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിഎസ്ജി മാനേജ്മെന്റുമായി കലഹത്തില്‍ ഉള്ള നെയ്മര്‍ ഈ സമ്മറില്‍ തന്നെ കളിക്കാന്‍ വേറെ ക്ലബിനെ തേടിയുള്ള നടപ്പില്‍ ആണ്.ബാഴ്സയുമായി ഒന്നിക്കാന്‍ താരത്തിനു താല്‍പര്യം ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ ഹിലാലിന്‍റെ കണ്ണ് തള്ളും ഓഫര്‍ ലഭിച്ചതിന് ശേഷം സൗദി ലീഗ് കളിക്കാനുള്ള ഒരുക്കത്തില്‍ ആണത്രേ താരം.കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സലോണ നല്‍കാന്‍ ഇരുന്ന 13 മില്യണ്‍ സാലറി സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു താരം.കരാറിന്‍റെ കാലാവധി മൂന്നു വര്‍ഷം ആയിരുന്നു.ഹിലാലിന്റെ ഓഫര്‍ ആണ് താരത്തിനും പിഎസ്ജിക്കും ലാഭം.