ലാലിഗയില്‍ ഇന്ന് തുല്യ ശക്തികളുടെ പോരാട്ടം
2023-24 ലാ ലിഗ കാമ്പെയ്‌നിലെ വളരെ അധികം പ്രമുഖമായ മത്സരത്തിനു ഇന്ന് എല്‍ മാഡ്രിഗാള്‍ സ്റ്റേഡിയം സാക്ഷിയാകും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് വിയാറയലും റയല്‍ ബെറ്റിസും തമ്മില്‍ പരസ്പരം പോരാടും.കഴിഞ്ഞ സീസണില്‍ യൂറോപ്പ യോഗ്യത ഇരു ടീമുകള്‍ക്കും നേടാന്‍ കഴിഞ്ഞു.എന്നാല്‍ ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ടിട്ടുള്ള വരവാണ് ഇരു ടീമുകളും.
സ്പാനിഷ് പോസഷന്‍ ഫുട്ബോള്‍ ബാഴ്സയുടെ മാത്രം കുത്തകയല്ല എന്ന് തെളിയിച്ച ചില സ്പാനിഷ് ടീമുകളില്‍ ബെറ്റിസും വിയാറയലും ഇടം നേടിയിട്ടുണ്ട്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ കാണികളെ ആവേശത്തില്‍ ആഴ്ത്താനുള്ള പല അവസരങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ അധികം ആണ്.ഇത് കൂടാതെ ഇരു ടീമുകള്‍ പേപ്പറിലും പിച്ചിലും തുല്യര്‍ ആണ്.ഇത് മത്സരത്തെ കൂടുതല്‍ ആവേശത്തിലാക്കാന്‍ സഹായിച്ചേക്കും.മറ്റൊരു ലാലിഗ മത്സരത്തില്‍ സെള്‍ട്ട വിഗോ ഒസാസുനയേ നേരിടും.കഴിഞ്ഞ തവണ ലീഗില്‍ ഏഴാം സ്ഥാനം നേടിയ ഒസാസുന ഈ സീസണില്‍ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കളിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.