ശത്രുത പുതുക്കാന്‍ ചെല്‍സിയും ലിവര്‍പൂളും
പ്രീമിയര്‍ ലീഗിലെ ആദ്യത്തെ ഗ്ലാമര്‍ പോരാട്ടത്തിനു ഇന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വേദിയാവും. യുർഗൻ ക്ലോപ്പിന്റെ ലിവർപൂളിനെതിരേ ആണ് ചെല്‍സി തങ്ങളുടെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മത്സരം കളിക്കാന്‍ പോകുന്നത്.മൗറീഷ്യോ പോച്ചെറ്റിനോ ചെൽസിയുടെ മുഖ്യ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ആദ്യത്തെ ഒഫീഷ്യല്‍ മത്സരം ആണിത്.
ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് കിക്കോഫ്.ലിവര്‍പൂളിനെ താഴെകിടയില്‍ നിന്നും ഉയരത്തിലേക്ക് എത്തിച്ച ക്ലോപ്പിനു ഇപ്പോള്‍ ഒരു പുതിയ ദൗത്യം ലഭിച്ചിട്ടുണ്ട്.അതെന്തെന്നാല്‍ ലിവര്‍പൂളിനെ വീണ്ടും പഴയ പ്രതാപത്തിലേക്ക് നയിക്കുക എന്നതാണ്.ടീമില്‍ നിന്ന് വെറ്ററന്‍ താരങ്ങളെ എല്ലാം പറഞ്ഞയച്ച ക്ലോപ്പിന് ഇപ്പോള്‍ രണ്ടു പുതിയ മിഡ്ഫീല്‍ഡര്‍മാരെ മാത്രമേ ലഭിച്ചിട്ടുള്ളൂ.ഇനിയും സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ലിവര്‍പൂള്‍ മാനെജ്മെന്റ്.ചെല്‍സിയുടെ കാര്യം നേരെ മറിച്ചാണ്.പല പ്രൊഫൈലുകള്‍ ഉള്ള താരങ്ങളുടെ തിരക്ക് ചെല്‍സി ഈ സമ്മറില്‍ ആണ് ഒന്ന് ഒഴിവാക്കിയത്.പല താരങ്ങളെയും സൗദി ലീഗിലേക്ക് തട്ടിയ ചെല്‍സി ഈ സമ്മറില്‍ പല ലാറ്റിന്‍ താരങ്ങളെ വാങ്ങി ലോണില്‍ അയച്ചിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ചെല്‍സിക്കും ലിവര്‍പൂളിനും കഴിഞ്ഞില്ല.ഈ സീസണില്‍ എന്ത് വില കൊടുത്തും ടോപ് ഫോറില്‍ ഇടം നേടുക എന്നതാണ് ക്ലോപ്പിന്റെയും പോച്ചേട്ടീനോയുടെയും ലക്ഷ്യം.