ഒരു പുതുയുഗം സൃഷ്ട്ടിക്കാന്‍ ടോട്ടന്‍ഹാം
തങ്ങളുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പോയതിനു ശേഷം ഒരു പുതിയ തുടക്കം ലക്ഷ്യമിട്ട് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കന്നി അങ്കം കുറിച്ചേക്കും.ക്യാപ്റ്റന്‍ ആയ ഹ്യൂഗോ ലോറിസ് കഴിഞ്ഞ സീസണോടെ ക്ലബില്‍ നിന്ന് വിട വാങ്ങാന്‍ തയ്യാര്‍ ആണ് എന്ന് അറിയിച്ചു കഴിഞ്ഞിരുന്നു.ഇതോടെ ക്ലബിന്റെ പുതിയ ക്യാപ്റ്റന്‍ സണ്‍ മകൻ ഹ്യൂങ്-മിൻ ആണ്.
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിക്ക് ബ്രെണ്ട്ഫോര്‍ഡിനെതിരെ ആണ് മത്സരം. ബ്രെന്‍റ്ഫോര്‍ഡ് ഹോമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഇന്നലെ ടോട്ടന്‍ഹാമില്‍ നിന്ന് പോയ ഹാരി കെയിന്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി തന്‍റെ അരഞ്ഞേറ്റ മത്സരം പൂര്‍ത്തിയാക്കി.കെയിനിനു പകരം ഇനി മുതല്‍ ടോട്ടന്‍ഹാമിന്‍റെ സ്ട്രൈക്കര്‍ റോളില്‍ കളിക്കാന്‍ പോകുന്നത് റിച്ചാര്‍ഡ്ലിസന്‍ ആണ്.കെയിനിനെ പോലൊരു ഗോള്‍ മെഷീന്‍റെ അഭാവം എങ്ങനെ ആണ് മറികടക്കുക എന്നാ കടുത്ത ചിന്തയില്‍ ആണ് കോച്ച് പോസ്റ്റ്കോഗ്ലോ.