പ്രീമിയര്‍ ലീഗില്‍ ഇന്ന് കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന്‍ കളിച്ചേക്കും
പുതുതായി പ്രമോട്ടുചെയ്‌ത ലൂട്ടൺ ടൗൺ, ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെതിരായ തങ്ങളുടെ ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിനായി അമേരിക്കൻ എക്‌സ്‌പ്രസ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്തേക്കും.കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത് ഫിനിഷ് ചെയ്ത ബ്രൈട്ടന്‍ ഈ സീസണില്‍ യൂറോപ്പ ലീഗ് കളിച്ചേക്കും.അതിന്‍റെ ആവേശത്തില്‍ ആണ് ടീം കാമ്പ്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് ലൂട്ടോന്‍ സിറ്റിക്കെതിരായ മത്സരം.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ ഫുള്‍ഹാം സിറ്റിയെ നേരിടും.പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ഫുള്‍ഹാം കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത് ആണ് ഫിനിഷ് ചെയ്തത്.ഈ സീസണില്‍ യൂറോപ്പിയന്‍ ടൂര്‍ണമെന്റ് യോഗ്യത നേടുകയാണ് അവരുടെ ലക്‌ഷ്യം.എവര്‍ട്ടന്‍ ആകട്ടെ കഴിഞ്ഞ സീസണില്‍ അവസാന വാരം വരെ പൊരുതിയാണ് റിലഗേഷന്‍ ഒഴിവാക്കിയത്.പ്രീമിയര്‍ ലീഗ് ആരംഭിച്ചത് മുതല്‍ തരംതാഴ്ത്തപ്പെടാത്ത ടീമുകളുടെ ലിസ്റ്റില്‍ എവര്‍ട്ടന്‍ തങ്ങളുടെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.പുതിയ മാനേജര്‍ ആയ ഷോണ്‍ ഡൈക്കില്‍ ആണ് അവരുടെ പ്രതീക്ഷ.പ്രീ സീസന്‍ മത്സരങ്ങളില്‍ ആറില്‍ നാല് ജയവും രണ്ടു സമനിലയും ഉള്‍പ്പടെ മികച്ച ഫോമില്‍ ആണ് എവര്‍ട്ടന്‍ ഇപ്പോള്‍.നഷ്ട്ടപ്പെട്ട തങ്ങളുടെ പ്രതാപം ഈ സീസണില്‍ വീണ്ടെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണവര്‍.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരത്തിന്‍റെ കിക്കോഫ്.