പ്രീമിയര്‍ ലീഗ് കാമ്പെയിന്‍ വിജയത്തോടെ ആരംഭിക്കാന്‍ ആഴ്സണല്‍
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളെ പിന്നിലാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് കൊണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് ട്രോഫി നേടിയ ആഴ്സണല്‍ ഇന്ന് തങ്ങളെ സീസണിലെ പ്രീമിയര്‍ ലീഗ് കാമ്പെയിന്‍ ആരംഭിക്കും.ഇന്ന് ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് തങ്ങളുടെ ഹോമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ആണ് ആഴ്സണല്‍ നേരിടാന്‍ പോകുന്നത്.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ഫോറസ്റ്റ് തല നാരിഴക്ക് ആണ് റില ഗേഷന്‍ സോണില്‍ നിന്ന് രക്ഷപ്പെട്ടത്.ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ സ്ഥാനം കുറച്ച് കൂടി ശക്തമാക്കാനുള്ള ലക്ഷ്യത്തില്‍ ആണവര്‍.ആഴ്സണല്‍ ആകട്ടെ പരിക്ക് കൊണ്ട് വലഞ്ഞിരിക്കുകയാണ്.ഗബ്രിയേല്‍ ജീസസ്,മോഹമദ്ധ് എല്‍നെനി,ഒലെക്‌സാണ്ടർ സിൻചെങ്കോ റെയ്‌സ് നെൽസൺ , ആൽബർട്ട് സാംബി ലോകോംഗ ജോർഗിഞ്ഞോ എന്നിങ്ങനെ ആഴ്സണല്‍ മെഡിക്കല്‍ യൂണിറ്റില്‍ കഴിയുന്ന താരങ്ങളുടെ ലിസ്റ്റ് വളരെ അധികം ആണ്.