ഏഷ്യന്‍ ഗെയിംസില്‍ അവസരം ലഭിക്കാത്തതില്‍ നിരാശ പങ്കുവെച്ച് ധവാന്
ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഇന്ത്യയുടെ സീനിയർ ബാറ്റർ ശിഖർ ധവാന് വലിയ വിഷമം ഉണ്ടായി എന്ന് താരം വെളിപ്പെടുത്തി.എന്നാൽ താരം ഈ അവസരം പോസിറ്റീവ് രീതിയില്‍ എടുത്ത് ദേശീയ ടീമില്‍ തിരിച്ചുവരവ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് താരം.ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ തിരക്കിലാണ് ഫസ്റ്റ് ചോയ്സ് കളിക്കാർ,സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിന് വേണ്ടി യുവ താരങ്ങളെ ആണ് ബിസിസിഐ തിരഞ്ഞെടുത്തത്.

“വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു.റുതു ഗെയ്ക്വാദ് ടീമിനെ നയിക്കുന്നതിൽ സന്തോഷമുണ്ട്.രാജ്യത്തെ യുവ താരങ്ങള്‍ എല്ലാവരും ഉണ്ട് ടീമില്‍.അവർ നന്നായി കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള പ്രയത്നത്തില്‍ ആണ് ഞാന്‍.അതിനു വേണ്ടി തന്നെ ആണ് ഞാന്‍ എന്റെ ഫിറ്റ്നസില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നത്.” ധവാൻ വ്യാഴാഴ്ച പിടിഐയോട് പറഞ്ഞു.