ജര്‍മന്‍ വണ്ടര്‍കിഡ് നോഹ ഡാർവിച്ച് ബാഴ്‌സ ബി ടീമായ അത്‌ലറ്റിക്കിലേക്ക്
ജർമ്മൻ മിഡ്ഫീൽഡർ നോഹ ഡാർവിച്ചിനെ 2.5 മില്യൺ യൂറോയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് എഫ്‌സി ബാഴ്‌സലോണയും എസ്‌സി ഫ്രീബർഗും ധാരണയിലെത്തി. 2026 ജൂൺ 30 വരെ താരം ബാഴ്‌സയുടെ ബി ടീമായ അത്‌ലറ്റിക്കില്‍ കളിച്ചേക്കും.അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 1,000 മില്യൺ യൂറോയാണ്.താരം ഇന്ന് തന്റെ മെഡിക്കൽ പാസായതിനു ശേഷം ആ ക്ഷണം തന്നെ ഒപ്പിടുകയായിരുന്നു.
2006 സെപ്റ്റംബർ 25 ന് ഇറാഖി വംശജനായ നോഹ ഡാർവിച്ച് ജനിച്ചു.ഫ്രീബർഗിലെ അക്കാദമി റാങ്കുകളിലൂടെ ജൂനിയര്‍ ഫുട്ബോള്‍ കളിച്ച് ഉയര്‍ന്ന താരം അവർക്കായി 23 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ജർമ്മനിക്ക് വേണ്ടിയുള്ള U17 ഇന്റർനാഷണൽ ഫുട്ബോള്‍ കളിച്ചിട്ടുള്ള താരം അവര്‍ക്ക് വേണ്ടി യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ താരം മികച്ച ഫോം മൂലം ഇടം നേടുകയും ചെയ്തു.






































