കമ്മ്യൂണിറ്റി ഷീൽഡ് : ആഴ്സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി നേര്‍ക്കുന്നേര്‍
പ്രീ സീസന്‍ ഫ്രന്റ്ലി മത്സരത്തിനു ശേഷം ഇന്ന് കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തില്‍ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും പരസ്പരം എട്ടുമുട്ടിയേക്കും.തങ്ങളുടെ അവസാന സൗഹൃദ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1 ന് തോറ്റതിന്റെ ക്ഷീണത്തില്‍ ആണ് സിറ്റി,അതേസമയം ആഴ്സണല്‍ മൊണാക്കോയെ തോൽപ്പിച്ച് എമിറേറ്റ്‌സ് കപ്പ് നിലനിർത്തി.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് വെംബ്ലി സ്റ്റേഡിയത്തില്‍ ആണ് മത്സരം.കഴിഞ്ഞ തവണ ലിവര്‍പൂളിനോട് 3–1 നു തോറ്റ സിറ്റി ഇത്തവണ ഈ കിരീടം നേടാന്‍ ഒന്ന് കൂടി പൊരുതും.പ്രീമിയര്‍ ലീഗ് റേസില്‍ സിറ്റിക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ആഴ്സണലിന് പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണിത്.ട്രെബിള്‍ നേടി സിറ്റി ചരിത്രം കുറിച്ചു എങ്കിലും ഈ പ്രീസീസനില്‍ സിറ്റിയുടെ പ്രകടനം അത്ര മികച്ചത് ആയിരുന്നില്ല.ഇത് കൂടാതെ ടീമില്‍ നിന്ന് വെറ്ററന്‍ താരങ്ങള്‍ ആയ ഗുണ്ടോഗന്‍,മാഹ്റെസ് എന്നിവരും പോയി.ഈ സീസണില്‍ സിറ്റി എങ്ങനെ കളിക്കും എന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.ആഴ്സണലിന്റെ കാര്യത്തിലും അത് തന്നെ ആണ് അവസ്ഥ.വില കൂടിയ പല താരങ്ങളെയും വാങ്ങി കൂട്ടിയ ആഴ്സണല്‍ ഇത്തവണ പ്രീമിയര്‍ ലീഗ് എന്ത് വില കൊടുത്തും നേടി എടുക്കും എന്ന ലക്ഷ്യത്തില്‍ ആണ്.