ബയർ ലെവർകുസനുമായി സാബി അലോൺസോ കരാര്‍ പുതുക്കി
മുൻ ലിവർപൂൾ മിഡ്ഫീൽഡർ സാബി അലോൺസോ ബയർ ലെവർകൂസന്റെ മാനേജരായി മൂന്ന് വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു.കഴിഞ്ഞ ഒക്ടോബറിൽ ബുണ്ടസ്‌ലിഗ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം അലോൺസോ മികച്ച പ്രകടനമാണ് ലെവർകൂസന് വേണ്ടി കാഴ്ചവെച്ചത്.താരവും ക്ലബും തമ്മില്‍ ഉള്ള കരാര്‍ 2024-ൽ അവസാനിക്കും.

ലേവര്‍കുസനുമായി കരാര്‍ പൂര്‍ത്തിയാക്കിയാല്‍ അലോണ്‍സോ റയല്‍ മാഡ്രിഡിലേക്ക് വരും എന്ന് റൂമര്‍ ഉണ്ടായിരുന്നു.എന്നാല്‍ അതിനു അന്ത്യം കുറിച്ച് കൊണ്ട് അലോണ്‍സോ തന്‍റെ കരാര്‍ പുതുക്കി.സ്പെയിൻകാരന്റെ പുതിയ കരാർ 2026 ജൂൺ 30ല്‍ അവസാനിക്കും.ഇതേ ദിവസം തന്നെ ആണ് നിലവിലെ ലിവര്‍പൂള്‍ മാനേജര്‍ ആയ ക്ലോപ്പിന്റെ കരാര്‍ അവസാനിക്കാന്‍ പോകുന്നതും.ലിവര്‍പൂള്‍ ഇതിഹാസം ആയ അലോണ്‍സോക്ക് വേണ്ടി ലിവര്‍പൂള്‍ മാനെജ്മെന്റ് ഭാവിയില്‍ ഒരു നീക്കം നടത്തും എന്ന് പല ആരാധകരും കരുതുന്നു.ആന്‍ഫീല്‍ഡില്‍ മാനേജര്‍ ആയി പോവുക എന്നത് ക്സാബിയുടെയും ലക്‌ഷ്യം ആണ്.