ഫുള്‍ഹാമില്‍ നിന്ന് വില്യനെ സൈന്‍ ചെയ്യാന്‍ അൽ ഷബാബ്
ഫുൾഹാം വിങ്ങർ വില്ലിയന് സൗദി ക്ലബ് അൽ ഷബാബിൽ നിന്ന് ഒരു ഓഫർ ലഭിച്ചിരിക്കുന്നു. ബ്രസീലിയൻ കഴിഞ്ഞ മാസം ഫുൾഹാമുമായി ഒരു പുതിയ കരാർ ഒപ്പിട്ടിരുന്നു.നോട്ടിംഗ്ഹാം ഫോറസ്റ്റ് താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എങ്കിലും താരം ഫുള്‍ഹാമില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളില്‍ നേരിയ മാറ്റം സംഭവിച്ചിരിക്കുന്നു.സൗദി ക്ലബ് ആയ അല്‍ ശബാബ് താരത്തിനു ഒരു വര്‍ഷം നീളുന്ന കരാര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.അവര്‍ ആഴ്ചയിൽ താരത്തിന് 200,000 യൂറോയില്‍ അധികം വേതനം ആയി നല്‍കാം എന്ന് ഏറ്റിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ മാസം ഒപ്പിട്ട താരത്തിനെ എന്ത് സാഹചര്യം വന്നാലും വിടില്ല എന്ന തീരുമാനത്തില്‍ ആണ് ഫുള്‍ഹാം.കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ക്ലബ് ഈ സീസണില്‍ കൂടുതല്‍ മുന്നേറ്റം നടത്താനുള്ള ലക്ഷ്യത്തില്‍.അങ്ങനെയിരിക്കെ ഈ സാഹചര്യത്തില്‍ വില്യന്‍ ക്ലബ് വിട്ടാല്‍ അത് തങ്ങളുടെ സീസണെ വരെ പ്രതികൂലമായി ബാധിക്കും എന്ന് മാനേജ്മെന്റ് കരുതുന്നു.