മറ്റൊരു ക്ലച്ച് ഗോള്‍ ; അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അല്‍ നാസറിനെ രക്ഷപ്പെടുത്തി റൊണാള്‍ഡോ
അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ സമലേക്കിനെതിരെ അൽ-നാസർ 1-1 ന് സമനില നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിൽ ടീമിനെ അഭിനന്ദിച്ച് കൊണ്ട് ഒരു സന്ദേശം എഴുതി.87-ാം മിനിറ്റിലെ ഹെഡ്ഡറിലൂടെ റൊണാള്‍ഡോ നേടിയ ഗോളില്‍ ആണ് അല്‍ നാസര്‍ സമനില നേടിയത്.
53-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നും അഹമദ് സയദ് നേടിയ ഗോളില്‍ ആണ് അല്‍ നാസറിനെതിരെ സമാലെക്ക് ലീഡ് നേടിയത്.റൊണാൾഡോയുടെ ഗോളോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് അല്‍ നാസര്‍ കടന്നിരിക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ജർമ്മനി ഇതിഹാസം ഗെർഡ് മുള്ളറിനൊപ്പം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഹെഡര്‍ ഗോൾ സ്‌കോറർ എന്ന നേട്ടത്തിനു ഉടമയായിരിക്കുന്നു.തന്റെ 144-ാം ഹെഡർ ഗോള്‍ ആണ് റോണോ നേടിയിരിക്കുന്നത്.ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്ററും മാധ്യമ പ്രവര്‍ത്തകനും ഇത് കൂടാതെ കടുത്ത റൊണാള്‍ഡോ ആരാധകന്‍ കൂടിയായ പിയേഴ്‌സ് മോർഗനും തന്‍റെ സന്തോഷം ട്വീട്ടിലൂടെ പങ്കുവെച്ചു.ക്ലച്ച് സാഹചര്യങ്ങളുടെ രാജാവ് ആണ് റൊണാള്‍ഡോ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.