എംബാപ്പേ – പിഎസ്ജി പോര് ; ക്ലബില്‍ നിന്ന് വേര്‍പിരിയാന്‍ ലൂയി എന്‍റിക്കെ
ക്രിസ്റ്റോഫ് ഗാൽറ്റിയറുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ പാരീസ് സെന്റ് ജെർമെയ്‌നിലെ ഏറ്റവും പുതിയ ഹെഡ് കോച്ചായി മുന്‍ സ്പെയിന്‍ – ബാഴ്സലോണ ബോസ് ആയ ലൂയി എൻറിക്കെ ചേര്‍ന്നിരുന്നു.നിലവില്‍ കിലിയന്‍ എംബാപ്പേയുടെ ട്രാന്‍സ്ഫര്‍ നാടകം പിഎസ്ജിയില്‍ ആളികത്തി കൊണ്ടിരിക്കുകയാണ്.

താരത്തിനെ കൊണ്ട് കരാര്‍ നീട്ടാന്‍ പഠിച്ച പതിനെട്ടും പാരിസ് ക്ലബ് പയറ്റി നോക്കി എങ്കിലും അത് സാധ്യം ആയില്ല.ഇത് മൂലം ക്ലബ് ആകെ സംഘര്‍ഷ രീതിയില്‍ ആണ് എന്ന് പല റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ക്ലബിലെ സാഹചര്യങ്ങള്‍ ഒന്നും മെച്ചപ്പെടുന്നില്ല എന്ന് കണ്ട ലൂയി ക്ലബില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ഇറങ്ങാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മാര്‍ക്ക നല്‍കിയ റിപ്പോര്‍ട്ട്.പിഎസ്ജി എന്ന ക്ലബിനെ നയിക്കുക എന്നത് വളരെ അധികം ശ്രമകരമായ ദൗത്യം ആണ് എന്ന് പല മാനേജര്‍മാരും പരസ്യമായി രേഖപ്പെടുത്തിയിരുന്നു.അത് ഇപ്പോള്‍ എത്രമാത്രം സത്യം ആണ് എന്ന് തെളിയിക്കുന്നു.