ഗ്രാനിറ്റ് ഷാക്ക ക്ലബ് വിട്ടെന്ന് സ്ഥിതീകരിച്ച് ആഴ്സണല്‍
ഗ്രാനിറ്റ് ഷാക്ക ക്ലബ് വിട്ട് ബയേർ ലെവർകുസണിലേക്ക് സ്ഥിരമായ കരാറിൽ ചേരുമെന്ന് ആഴ്സനൽ സ്ഥിരീകരിച്ചു.സ്വിറ്റ്സർലൻഡ് ഇന്റർനാഷണൽ താരം ഏഴ് വർഷത്തെ കരിയറിന് ശേഷമാണ് ഗണ്ണേഴ്‌സിൽ നിന്ന് വിടവാങ്ങുന്നത്.2028 സമ്മര്‍ വരെ സാബി അലോൻസോയുടെ ടീമുമായി അഞ്ച് വർഷത്തെ കരാറില്‍ താരം ഒപ്പിട്ടിട്ടുണ്ട്.ആഴ്‌സണലുമായി താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഷാക്കക്ക് വേണ്ടി ലെവർകുസൻ 25 മില്യൺ യൂറോ ഫീസ് നൽകിയതായി വിശ്വസിക്കപ്പെടുന്നു. 2016-ൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് 45 മില്യൺ യൂറോക്ക് ആഴ്സൻ വെംഗർ ആണ് താരത്തിനെ സൈന്‍ ചെയ്തത്.താരം ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ജര്‍മന്‍ ലീഗിലേക്ക് പോവുകയാണ്.ഒരു മികച്ച താരം എന്നതിലുപരി ഒരു പ്രിയപ്പെട്ട വ്യക്തിയോടും നന്ദി രേഖപ്പെടുത്തുന്നു.ഈ ക്ലബ്ബിനായി അദ്ദേഹം എല്ലാം നൽകിയിട്ടുണ്ട്, ”ആർറ്റെറ്റ ഷാക്കയെ കുറിച്ച് ആഴ്സണല്‍ ടിവിയോട് പറഞ്ഞു.






































