ഈ ചാമ്പ്യൻസ് ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ നേടി മിശിഹാ !!!!
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഗോൾ എന്ന ബഹുമതി മെസ്സിക്ക്.മുൻ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ബെൻഫിക്കയ്ക്കെതിരായ മത്സരത്തില്‍ നേടിയ കേളിംഗ് സ്ട്രൈക്ക് ഗോളാണ് ലീഗിലെ മികച്ച ഗോള്‍ ആയി ആരാധകര്‍ വോട്ടിലൂടെ തിരഞ്ഞെടുത്തത്.2022/23 സീസണിലെ മികച്ച പത്ത് ഗോളുകൾ യുവേഫയുടെ ടെക്നിക്കൽ ഒബ്സർവർ പാനൽ തിരഞ്ഞെടുത്തു, തുടർന്ന് വോട്ടെടുപ്പ് നടത്തി.

ഡോർട്ട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് നടത്തിയ അക്രോബാറ്റിക് പ്രയത്നം വിദഗ്ധരുടെ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും കുറഞ്ഞ വോട്ട് മൂലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിനീഷ്യസ് ജൂനിയര്‍ നേടിയ ബോക്സിനു പുറത്ത് നിന്ന് നേടിയ ഗോള്‍ ആണ് രണ്ടാം സ്ഥാനത് ഉള്ളത്.യൂറോപ്പില്‍ നിന്നും കളി നിര്‍ത്തി പോയ മെസ്സി ഉടന്‍ തന്നെ മയാമിയില്‍ തന്റെ അരങ്ങേറ്റം കുറിക്കും.