EPL 2022 European Football Foot Ball International Football Top News transfer news

റയലും സിറ്റിയുമായും ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തി ഡേവിസിന്‍റെ എജന്റ്റ് നിക്ക് ഹുസെഹ്

June 9, 2023

റയലും സിറ്റിയുമായും ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തി ഡേവിസിന്‍റെ എജന്റ്റ് നിക്ക് ഹുസെഹ്

ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവീസിനെ സൈന്‍ ചെയ്യാന്‍ പല ക്ലബുകളും ആഗ്രഹിക്കുന്നുണ്ട്.ബയെണുമായി വെറും രണ്ടു വര്‍ഷം മാത്രമേ താരം കരാറില്‍ ഉള്ളൂ.അതിനാല്‍ ഈ സീസണിലോ അല്ലെങ്കില്‍ അടുത്ത സീസണിലോ താരം ബയേണ്‍ വിടുമെന്ന് പരക്കെ പ്രതീക്ഷിക്കുന്നു.ഡേവിസിനെ പോലൊരു ലോകോത്തര താരത്തിനെ ഫ്രീ ട്രാന്‍സ്ഫറില്‍ നഷ്ട്ടപ്പെടുത്താന്‍ ഒരിക്കലും ബയേണ്‍ ആഗ്രഹിക്കുന്നില്ല.

ഇന്നലെ താരത്തിന്‍റെ എജന്റ്റ് ഡേവിസിനെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങള്‍ക്ക്  മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.”ബയേണില്‍  താരത്തിനും എനിക്കും അതിയായ വിശ്വാസം ഉണ്ട്.ഇവിടെ കരിയര്‍ അവസാനിപ്പിക്കാനും ഡേവിസിന് താല്‍പര്യം ഉണ്ട്.താരം തന്‍റെ കരാര്‍ നീട്ടാന്‍ വാക്കാല്‍ സമ്മതം മൂളിയതാണ്.എന്നാൽ സംവിധായകരായ ഒലിവർ കാനെയും  ഹസൻ സാലിഹാമിഡ്‌സിക്കിനെയും തൊട്ടടുത്ത ദിവസം ക്ലബ്‌ പുറത്താക്കിയതോടെ കാര്യങ്ങള്‍ എല്ലാം മാറി മറഞ്ഞു.ഇപ്പോള്‍ ഞങ്ങള്‍ ടീമിലേക്ക് നടത്തിപ്പ് കാരന്‍ ആയി ആര് വരും എന്ന് കാത്തിരിക്കുകയാണ്.അദ്ദേഹത്തിന് എന്‍റെ ക്ലയന്റ് ആയ ഡേവിസിനെ എങ്ങനെ പ്രൊമോട്ട് ചെയ്യും  എന്ന് കേട്ടതിന് ശേഷം മാത്രമേ ബയെണുമായി ഞങ്ങള്‍ കരാര്‍ നീട്ടുകയുള്ളൂ. ഇതിനിടയില്‍ ഞാന്‍ സിട്ടിയുമായും റയലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.താരത്തിന്‍റെ നിലവിലെ അവസ്ഥ അറിയാന്‍ വേണ്ടി ആയിരുന്നു അവര്‍ എന്നെ ബന്ധപ്പെട്ടത്.”നിക്ക് ഹുസെഹ് ജര്‍മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment