EPL 2022 European Football Foot Ball International Football Top News transfer news

ജൂലിയൻ നാഗെൽസ്മാൻ പിഎസ്ജിയുമായി അടുക്കുന്നു

June 9, 2023

ജൂലിയൻ നാഗെൽസ്മാൻ പിഎസ്ജിയുമായി അടുക്കുന്നു

ക്രിസ്‌റ്റോഫ് ഗാൽറ്റിയറിനെ പുറത്താക്കിയതിന് ശേഷം പാരീസ് സെന്റ് ജെർമെയ്‌ൻ പുതിയ മാനേജറെ സൈന്‍ ചെയ്യുന്നതിന്‍റെ വക്കില്‍ ആണ്.മുന്‍ ബയേണ്‍ കോച്ച് ആയ ജൂലിയൻ നാഗെൽസ്മാന്‍ ആണ് ഇനി പാരീസിനെ നയിക്കാന്‍ പോകുന്നത്.അദ്ദേഹത്തിന് കൂട്ടായി അസിസ്റ്റന്‍ട്ട് റോളില്‍ തിയറി ഹെന്രിയും വരും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും ഒടുവില്‍ ഹെന്രി പ്ലാനില്‍ നിന്നും മാറിയിരിക്കുന്നു.വാര്‍ത്ത പുറത്തു വിട്ടത് പ്രമുഖ ഫ്രഞ്ച് ഫുട്ബോള്‍ മാധ്യമം ആയ എല്‍ എക്കുപ്പേ ആണ്.

Lionel Messi: Highs and lows at PSG

 

മുന്‍ സീസണുകളില്‍ കൈയും കണക്കും ഇല്ലാതെ മാര്‍ക്കറ്റില്‍ ചിലവാക്കിയ പിഎസ്ജി മാനെജ്മെന്റ്  തങ്ങളുടെ മോശം ഭരണത്തിനു ഒരറുതി വരുത്താന്‍ ഒരുങ്ങുകയാണ്.അതിന്‍റെ ആദ്യ പടിയായി സുപ്പര്‍സ്റ്റാര്‍ ടീം എന്ന ടാഗ് നഷ്ട്ടപ്പെടുത്താന്‍  ഒരുങ്ങുകയാണ് അവര്‍.അതിനു ശേഷം യൂറോപ്പില്‍ മികച്ച റെക്കോര്‍ഡ്‌ ഉള്ള മാനേജറെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തി.മൊറീഞ്ഞോ ആയിരുന്നു ആദ്യ ഓപ്ഷന്‍,പിന്നെ സിദാന്‍, ഇരുവരും ക്ലബിനെ  തഴഞ്ഞപ്പോള്‍ ,പിന്നീട് അവസരം ലഭിച്ചത് നാഗല്‍സ്മാനായിരുന്നു.യുവ മാനേജര്‍ ആയി പേരെടുത്ത നാഗല്‍സ്മാന്   തന്‍റെ ടീം എങ്ങനത്തെ ഫുട്ബോള്‍ കളിക്കണം എന്ന  വളരെ വ്യക്തമായ  ധാരണ  ഉണ്ട്.അതിനാല്‍ ഇതുവരെ പിഎസ്ജി സഞ്ചരിച്ചതില്‍ നിന്ന് വളരെ വിത്യസ്തമായ ഒരു പാതയിലൂടെ ആയിരിക്കും പുതിയ  കോച്ച് ആയ നാഗലസ്മാന്‍ അവരെ കൊണ്ടുപോകുന്നത്.

 

 

Leave a comment