വിരലിന് പരിക്ക് ; നെറ്റ്സ് സെഷനില്‍ നിന്ന് പിന് വലിഞ്ഞ് രോഹിത് ശര്‍മ
ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നാളെ നടക്കാന്‍ ഇരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയ്ക്ക് ചെറിയ പരിക്ക്.റിപ്പോര്‍ട്ട് പ്രകാരം താരത്തിന്റെ വലതു തള്ളവിരലിൽ ആണ് പരിക്ക് ലഭിച്ചത്.സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങളില്‍ താരം കൈ വിരലില്‍ ടേപ്പ് ചുറ്റിയിട്ടുള്ളത് കാണാം.
സംഭവത്തിനു ശേഷം താരം പരിശീലന സെഷനുകളില്‍ ഒന്നും പങ്കെടുത്തില്ല.താരത്തിനെ അപ്പോള്‍ തന്നെ ടീം ഫിസിയോ ചെക്ക് അപ്പ് നടത്തി എന്നും നടത്തിയ സെഷനില്‍ കാര്യമായി ഒന്നും തന്നെ കണ്ടെത്തിയില്ല എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നു.നെറ്സ് പരിശീലനത്തില്‍ നിന്നും പിന്‍വലിച്ചത് പരിക്കിന്റെ വ്യാപ്തി വര്‍ധിക്കാനുള്ള സാധ്യത ഇല്ലാതിരിക്കാന്‍ ആണ് എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.






































