Cricket cricket worldcup Cricket-International legends Top News

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി മൊയീന്‍ അലി

June 6, 2023

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി മൊയീന്‍ അലി

2021 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓൾറൗണ്ടർ മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ ഉദ്ദേശിക്കുന്നു.ജൂൺ 16 മുതൽ ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിന്റെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ സമീപിച്ചതിനെത്തുടർന്ന് ആണ് താരം തന്‍റെ മടങ്ങിവരവ്‌ പരിഗണിക്കുന്നത് എന്ന് സ്കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു.

England's batsmen have made history - but it is Jack Leach who will decide  Ashes

 

ശനിയാഴ്ച അയർലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ജാക്ക് ലീഷിന് പരിക്കേറ്റത് ആണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡിനെ മൊയീൻ അലിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.ഇംഗ്ലണ്ടിന്റെ സെലക്ഷൻ പാനൽ ലിയാം ഡോസൺ, റെഹാൻ അഹമ്മദ്, വിൽ ജാക്ക്‌സ് തുടങ്ങിയ മറ്റ് ഓപ്ഷനുകളും തിരയുന്നുണ്ട്.എന്നാല്‍ മൊയീന്‍ അലിയെ തിരികെ കൊണ്ട് വരാന്‍ ആണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം കോച്ച് ആയ ബ്രെണ്ടന്‍ മക്കല്ലത്തിന് താല്‍പര്യം.ഒക്ടോബറിൽ, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരത്തിനെ മക്കല്ലം നിര്‍ബന്ധിച്ചിരുന്നു.എന്നാല്‍ അലി അപ്പോള്‍  ആ ഓപ്ഷന്‍ നിരസിക്കുകയായിരുന്നു.

Leave a comment