യുവന്‍റ്റസ് മിഡ്ഫീല്‍ഡര്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് വരാന്‍ ഒരുങ്ങുന്നു
യുവന്റസ് വിടുന്നതോടെ ഈ വേനൽക്കാലത്ത് ഫ്രീ ഏജന്റായി മാറുന്ന അഡ്രിയൻ റാബിയോട്ടിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മാൻ യുണൈറ്റഡ് മുന്നേറുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്ററിന്റെ മിഡ്ഫീല്‍ഡില്‍ വലിയ പുരോഗമനങ്ങള്‍ വരുത്താനുള്ള നീക്കത്തില്‍ ആണ്.കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ ക്ലബ് റാബിയോട്ടിനെ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല.
താരത്തിന്‍റെ എജന്റ്റ് ആയ റാബിയോട്ടിന്റെ അമ്മയും യുണൈട്ടഡും തമ്മില്‍ ഒരു കരാറില്‍ എത്താന്‍ നന്നേ പാടുപ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ സാഹചര്യം വളരെ വിത്യാസം ആണ്. എന്തെന്നാല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ വരുന്ന താരത്തിന് മറ്റ് ഓപ്ഷനുകള്‍ ഒന്നും ഇല്ല. യുവന്‍റ്റസില്‍ മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.റാബിയോട്ട്, നിലവിലെ ചെല്‍സി താരവും ഈ സമ്മറിലെ യുണൈറ്റഡിന്റെ പ്രധാന സൈനിങ്ങ് ടാര്‍ഗെട്ടുമായ മൗണ്ടും കൂടി വരുന്നതോടെ യുണൈട്ടഡ് മിഡ്ഫീല്‍ഡ് കൂടുതല്‍ ക്രിയേറ്റിവ് ആയി പ്രവര്‍ത്തിക്കും എന്ന് ടെന്‍ ഹാഗ് വിശ്വസിക്കുന്നു.






































