ബാഴ്സയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ പ്ലാനിനു സമ്മതം മൂളി ലാലിഗ ; മെസ്സിയുടെ തിരിച്ചുവരവിന് സാധ്യത വര്‍ധിക്കുന്നു
മെസ്സിയെ തിരികെ കൊണ്ട് വരാനുള്ള ബാഴ്സയുടെ ഈ സമ്മറിലെ ട്രാന്‍സ്ഫര്‍ പ്ലാന്‍ ലാലിഗ ശരി വെച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമമായ റെലെവോയാണ് വാര്‍ത്ത പുറത്തു വിട്ടത്.റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, മുൻ സ്‌പോർട്, റെലെവോ ജേണലിസ്റ്റ് ടോണി ജുവാൻമാർട്ട്, കളിക്കാരന്റെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സി ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ടയെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കണ്ടതിന്റെ എക്‌സ്‌ക്ലൂസീവ് വീഡിയോ ട്വീറ്റ് ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം, ബ്ലൂഗ്രാനയിലേക്ക് മടങ്ങിവരാനുള്ള മകന്റെ ആഗ്രഹം ജോർജ്ജ് മെസ്സി സ്ഥിരീകരിച്ചു.ജൂൺ 30 മുതല്‍ മെസ്സി ഒരു സ്വതന്ത്ര എജന്റ്റ് ആണ്.താരത്തിനു നിലവില്‍ സൗദി ക്ലബ് ആയ അല്‍ ഹിലാലില്‍ നിന്ന് 1.2 ബില്യന്റെ ഭീമന്‍ ഓഫര്‍ നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ ബാഴ്സയുടെ ഓഫറിനു ആദ്യം ചെവി കൊള്ളാനുള്ള തീരുമാനത്തില്‍ ആണ് മെസ്സിയും കുടുംബവും.റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത ആഴ്ച്ച തന്നെ മെസ്സിക്ക് മുന്നില്‍ ഒരു കരാര്‍ നല്‍കാന്‍ ബാഴ്സ തയ്യാര്‍ ആകും.






































