EPL 2022 European Football Foot Ball International Football Top News transfer news

ഡിയോഗോ ദലോട്ട് തന്‍റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി

June 1, 2023

ഡിയോഗോ ദലോട്ട് തന്‍റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി

പോർച്ചുഗീസ് ഡിഫൻഡർ ഡിയോഗോ ദലോട്ട് 2028 ജൂൺ വരെ ക്ലബ്ബുമായി ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.ബാഴ്‌സലോണയും റയൽ മാഡ്രിഡും പോർച്ചുഗൽ താരത്തിനെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ താരം ഓൾഡ് ട്രാഫോർഡില്‍ നിന്ന് വിട വാങ്ങിയേക്കും എന്ന് അഭ്യൂഹങ്ങള്‍ ശക്തം ആയിരുന്നു.കൂടാതെ സീസണിന്റെ ഇടയില്‍ വെച്ച് ടീമിലെ മറ്റൊരു വിംഗ് ബാക്ക് ആയ ആരോണ്‍ വാന്‍ ബിസാക്ക മികച്ച ഫോമിലേക്ക് തിരിച്ചെത്തിയതും താരത്തിന് തിരിച്ചടിയായി.

Newcastle United's Dan Burn in action with Manchester United's Diogo Dalot on April 2, 2023

ഇനി എന്തായാലും താരത്തിന്‍റെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് അന്ത്യം വന്നേക്കും.എഫ് എ കപ്പ്‌ ഫൈനല്‍ ചൂടില്‍ നില്‍ക്കുന്ന ഈ സമയത്ത് താരം തന്‍റെ കരാര്‍ നീട്ടിയത്ത് മാനേജര്‍ ടെന്‍ ഹാഗിന് വളരെ അധികം സന്തോഷം നല്‍കുന്നു.മാഞ്ചസ്റ്റര്‍ പോലൊരു വമ്പന്‍ ക്ലബില്‍ തനിക്ക് അവസരം ലഭിച്ചത് തന്നെ വലിയൊരു നേട്ടമായി  കാണുന്നു  എന്ന് പറഞ്ഞ ഡാലോട്ട് ,ആദ്യ ടീമില്‍ തിരിച്ചെത്താന്‍ തന്നാല്‍ കഴിയുന്ന എന്തും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

Leave a comment