EPL 2022 European Football Foot Ball International Football Top News transfer news

റൂബന്‍ നെവസ് ഡീലിന് ബാഴ്സലോണ സമ്മതം മൂളിയിരിക്കുന്നു

May 30, 2023

റൂബന്‍ നെവസ് ഡീലിന് ബാഴ്സലോണ സമ്മതം മൂളിയിരിക്കുന്നു

വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സ് താരമായ റൂബന്‍ നെവസിനെ സൈന്‍ ചെയ്യാന്‍ ബാഴ്സ സമ്മതം മൂളിയതായി റിപ്പോര്‍ട്ട് നല്‍കി എല്ലാ പ്രമുഖ മാധ്യമങ്ങളും.സെര്‍ജിയോ ബുസ്ക്കറ്റ്സ പോയതോടെ ബാഴ്സ ഈ സമ്മറില്‍ പ്രാധാന്യം  നല്‍കാന്‍ പോകുന്ന സൈനിങ്ങ് ഒരു പ്രതിരോധ മിഡ്ഫീല്‍ഡറുടെ ആയിരിക്കും.എന്നാല്‍ റൂബന്‍ നെവസിനെ സൈന്‍ ചെയ്യാന്‍ സാവിക്ക് ഒട്ടും താല്പര്യം ഇല്ല.

Barcelona president Joan Laporta during the press conference on April 17, 2023

 

മാര്‍ട്ടിന്‍ സുബിമെന്റിയേ ആണ് സാവിക്ക് താല്‍പര്യം.എന്നാല്‍ താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ്‌ വളരെ വലുത് ആയത് മൂലം അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയില്ല.റൂബന്‍ നെവസിന്‍റെ മൂല്യം 26 മില്യണ്‍ യൂറോ ആണ്.ഒരു പ്ലേയര്‍ സ്വാപ് ഡീല്‍ നടത്താന്‍ ബാഴ്സക്ക് ഒരു പദ്ധതി ഉണ്ട്.യുവ താരമായ അന്‍സു ഫാറ്റിയേ ഒരു സ്വാപ് ഡീലില്‍ വൂള്‍വ്സിലെക്ക് നല്‍കാന്‍ ബാഴ്സലോണ ശ്രമിച്ചിരുന്നു .എന്നാല്‍   താരത്തിന് ആ നീക്കത്തില്‍ ഒട്ടും താല്‍പര്യം ഇല്ല.റിപ്പോര്‍ട്ട് പ്രകാരം റൂബന്‍ നെവസിന്റെ സൈനിങ്ങ് ഒഫീഷ്യല്‍ ആയി ബാഴ്സലോണ വരും ആഴ്ച്ചകളില്‍ പ്രഖ്യാപിക്കും.

Leave a comment