EPL 2022 European Football Foot Ball International Football Top News transfer news

നെയ്മറെ ഫോണില്‍ ബന്ധപ്പെട്ട് പെപ്പ് ഗാര്‍ഡിയോള ; സിറ്റി – നെയ്മര്‍ ട്രാന്‍സ്ഫര്‍ നീക്കത്തിന് സാധ്യത ?

May 30, 2023

നെയ്മറെ ഫോണില്‍ ബന്ധപ്പെട്ട് പെപ്പ് ഗാര്‍ഡിയോള ; സിറ്റി – നെയ്മര്‍ ട്രാന്‍സ്ഫര്‍ നീക്കത്തിന് സാധ്യത ?

മാഞ്ചസ്റ്റർ സിറ്റി മേധാവി പെപ് ഗാർഡിയോള പാരിസ് സെന്റ് ജെർമെയ്ൻ വിങ്ങർ നെയ്മർ ജൂനിയറിനെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടിരിക്കുന്നു.താരത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ വേണ്ടിയാണ് ഗാർഡിയോള താരവുമായി ബന്ധപ്പെട്ടതെന്നാണ് റിപ്പോർട്ട്.പരിക്ക് മൂലം നിലവില്‍ വിശ്രമത്തില്‍ കഴിയുന്ന താരം ഈ സമ്മര്‍ വിന്‍ഡോയില്‍ പിഎസ്ജി വിടാന്‍ ഒരുങ്ങുകയാണ്.

I am sorry for Neymar': Pep Guardiola responds to rumours of PSG superstar  joining Manchester City - Sports News

ക്ലബിലെ  മാനെജ്മെന്റ്,മാനേജര്‍,സഹ താരങ്ങള്‍ ഇവരുമായെല്ലാം താരത്തിന്  അത്ര നല്ല ബന്ധം അല്ല ഉള്ളത്.അതിനാല്‍ താരത്തിനെ വിറ്റ്‌ ഒഴിവാക്കാന്‍ തന്നെ ആണ് ക്ലബും കരുതുന്നത്.നിലവിലെ സാഹചര്യം അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യാന്‍ സാധ്യത ഏതെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബ്‌ ആണ്.താരവുമായി യുണൈട്ടഡ് ബന്ധപ്പെട്ടു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച്ച ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.ഇത് കൂടാതെ ചെല്‍സിയും അദ്ധേഹത്തിന്‍റെ എജന്റുമായി ചര്‍ച്ച നടത്തിയിരുന്നു.ഇന്നലെ വൈകീട്ട് പ്രമുഖ ഫ്രഞ്ച് ഫുട്ബോള്‍ ദിന പത്രമായ എല്‍ എക്കുപ്പേ ആണ് പെപ്പ് നെയ്‌മറെ വിളിച്ചതായി പറഞ്ഞിരിക്കുന്നത്.നെയ്മറിനു പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടോ എന്നും ഇത്  കൂടാതെ  താരത്തിന്  ഏതൊക്കെ പൊസിഷനില്‍ കളിക്കാന്‍ ആണ്  ആഗ്രഹം ഉള്ളത്   എന്നിങ്ങനെ പലതും ചര്‍ച്ചയുടെ ഭാഗം ആയിരുന്നു എന്നും എല്‍ എക്കുപ്പേ പറഞ്ഞു.

Leave a comment