സമ്മര്‍ വിന്‍ഡോ തുറക്കും മുന്നേ തന്നെ ആദ്യ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ റയല്‍
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ ബിസിനസിനായി തുറക്കുമ്പോൾ ഫ്രാൻ ഗാർഷ്യ റയലിലേക്ക് തിരിച്ചെത്തും എന്ന് ഹെഡ് കോച്ച് കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു.നിലവില്‍ താരം റയല്‍ വലക്കാനോയില്‍ കളിക്കുകയാണ്.സീസണില്‍ ആകെ ടീമിന് വേണ്ടി 38 മത്സരങ്ങള്‍ കളിച്ച അദ്ദേഹം രണ്ടു ഗോളും മൂന്നു അസിസ്റ്റും നേടി.

“അദ്ദേഹം എനര്‍ജട്ടിക്ക് ആയ ഒരു ലെഫ്റ്റ് ബാക്ക് ആണ്.വളരെ പെട്ടെന്ന് തന്നെ അട്ടാക്കിങ്ങ് കോമ്പിനേഷന്‍ ഉണ്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്.അടുത്ത വർഷം മുതല്‍ അദ്ദേഹം റയലിന് വേണ്ടി കളിക്കും എന്നത് എന്നെ ഏറെ ആവേശത്തില്‍ ആഴ്ത്തുന്നു.”ആൻസെലോട്ടി തന്റെ പോസ്റ്റ്-ഗെയിം പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.20-21 സീസണില്‍ ആണ് റയല്‍ താരത്തിനെ വലക്കാനോയിലേക്ക് നല്‍കിയത്.10 മില്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കി ആയിരിക്കും താരത്തിനെ റയല്‍ സ്വന്തമാക്കാന്‍ പോകുന്നത്.