റയലിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി ഹാരി കെയിന്‍
ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് ഹാരി കെയ്‌നിനായി ഒരു നീക്കം നടത്താനുള്ള ഓപ്ഷന്‍ റയലിന്റെ അജണ്ടയില്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ട്.പിച്ചിനു അകത്തും പുറത്തും ടോട്ടന്‍ഹാം ക്ലബ് ആകെ അലങ്കോലപ്പെട്ടിരിക്കുകയാണ്.ക്ലബിന് നിലവില്‍ ഒരു ഭാവി ഇല്ല.അതിനാല്‍ കരാര്‍ അവസാനിക്കാന്‍ വെറും ഒരു വര്‍ഷം മാത്രം ബാക്കിയുള്ള കെയിനിനു എത്രയും പെട്ടെന്ന് മറ്റൊരു ക്ലബിലേക്ക് മാറി അവിടെ കരിയര്‍ തുടരാന്‍ ആണ് പദ്ധതി.

ബയേണ്‍ മ്യൂണിക്ക്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിങ്ങനെ പല ഹൈ പ്രൊഫൈല്‍ ക്ലബുകള്‍ക്കും താരത്തിനു മേല്‍ കണ്ണുണ്ട്.എന്നാല്‍ താരത്തിന് ബിഡ് നല്‍കാന്‍ അണിയറയില്‍ ഒരുങ്ങുന്നത് മാഞ്ചസ്റ്റര്‍ മാത്രമാണ്.ബയേണ്‍ ഹാരി കെയിന്‍ എന്ന ഓപ്ഷന്‍ പൂര്‍ണമായി ഉപേക്ഷിച്ച മട്ടാണ്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആണ് റയലിന് ഹാരി കെയിനില്‍ താല്‍പര്യം ഉള്ളതായി ലോകം അറിയുന്നത്.താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ് ബാലന്‍സ് ബുക്കില്‍ ഒതുക്കാന്‍ റയലിന് നന്നേ പാടുപ്പെടെണ്ടി വരും.എന്തെന്നാല്‍ 100 മില്യണ്‍ എന്ന ഭീമന്‍ തുകക്ക് ആണ് ജൂഡ് ബെലിംഗ്ഹാമിനെ സൈന്‍ ചെയ്യാന്‍ റയല്‍ പദ്ധതി ഇട്ടിരിക്കുന്നത്.ലാലിഗയുടെ കണിശമായ സാമ്പത്തിക റൂളുകള്‍ റയലിന് വലിയ വെല്ലുവിളികള്‍ ആണ് ഉയര്‍ത്തുന്നത്.