മാറ്റ്സ് ഹമ്മൽസ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു
ബൊറൂസിയ ഡോർട്ട്മുണ്ടിലെ തന്റെ നിലവിലെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി കൊണ്ട് മാറ്റ്സ് ഹമ്മല്‍സ്.അടുത്ത സീസണിന്റെ അവസാനം വരെ സെൻട്രൽ ഡിഫൻഡർ ക്ലബ്ബിൽ തുടരുമെന്ന് ഡോർട്ട്മുണ്ട് അവരുടെ സോഷ്യൽ മീഡിയ ചാനലുകളിൽ സ്ഥിരീകരിച്ചു.ഈ സീസണിൽ ഡോർട്ട്മുണ്ടിന വേണ്ടി 33 ബുണ്ടസ്‌ലിഗ ഗെയിമുകളിൽ 29-ലും ഹമ്മൽസ് കളിച്ചിട്ടുണ്ട്, എന്നാൽ ഞായറാഴ്ച ഓഗ്‌സ്‌ബർഗിൽ നടന്ന മത്സരത്തില്‍ പരിക്ക് ഏറ്റ താരം ലീഗിലെ അവസാന മത്സരം കളിച്ചേക്കില്ല.

2010-11 ലും 2011-12 ലും ഡോർട്ട്മുണ്ടിനൊപ്പം ലീഗ് നേടാന്‍ ഹമല്‍സിനു സാധിച്ചു.2016 ൽ ബയേൺ മ്യൂണിക്കിൽ ചേർന്നതിന് ശേഷം അവിടെ തുടര്‍ച്ചയായി താരം മൂന്നു തവണ ലീഗ് നേടുകയും ചെയ്തു.എന്നാല്‍ 2019-ൽ ഹമ്മൽസ് ഡോര്‍ട്ടുമുണ്ടിലേക്ക് തിരിച്ചെത്തിയത് മുതല്‍ ലീഗ് നേടാന്‍ താരത്തിനും ഡോര്‍ട്ടുമുണ്ടിനും കഴിഞ്ഞിട്ടില്ല.അതിനാല്‍ മെയിന്‍സിനെതിരായ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ഹമല്‍സിന്‍റെ കരിയറിലെ നാലാം ബുണ്ടസ്ലിഗ ട്രോഫി ആയിരിക്കും അത്.