നെയ്മറിനെ ക്ഷണിച്ച് ചെകുത്താന്‍ കൂട്ടം ?
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറില്‍ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് നെയ്മറെ സൈൻ ചെയ്യാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്.2017 ഓഗസ്റ്റിൽ ബാഴ്‌സലോണയിൽ നിന്ന് 189 മില്യൺ പൗണ്ടിന് പിഎസ്ജിയിലേക്ക് എത്തിയ താരം ആറു വര്‍ഷത്തിന് ശേഷം കളം മാറ്റി ചവിട്ടാന്‍ ഒരുങ്ങുകയാണ്.ആരാധകരുടെ പെരുമാറ്റവും പിന്നെ സ്ഥിരതയില്ലാത്ത പിഎസ്ജി മാനേജ്മെന്റിന്റെ നിലപാടുകളും ആണ് താരത്തിനെ ക്ലബ് മാറാന്‍ പ്രേരിപ്പിക്കുന്നത്.

ഈ സമ്മറില്‍ താരത്തിനെ ബാഴ്സലോണ തിരികെ കൊണ്ട് വരാന്‍ പോകുന്നു എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു എങ്കിലും ക്ലബ് തന്നെ ഈ വാര്‍ത്ത വ്യാജം ആണ് എന്ന് പറഞ്ഞിരുന്നു.ഇപ്പോള്‍ താരവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരേയൊരു ക്ലബ് ചെല്‍സിയാണ്. എന്നാല്‍ ഇന്ന് രാവിലെ ദി മിറർ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓൾഡ് ട്രാഫോഡിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ച് നെയ്‌മറുമായി വിപുലമായ ചർച്ചകൾ യുണൈട്ടഡ് നടത്തുന്നുണ്ട്.താരത്തിന്‍റെ സമ്മതം വാങ്ങാന്‍ യുണൈറ്റഡ് മിഡ്‌ഫീൽഡറും സഹ ബ്രസീൽ ഇന്റർനാഷണല്‍ താരമായ കാസെമിറോയും രംഗത്ത് ഉണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.