ബുക്കയോ സാക്ക പുതിയ ആഴ്സണൽ കരാറിൽ ഒപ്പുവച്ചു
ബുകായോ സാക്ക ക്ലബ്ബുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചതായി ആഴ്സണൽ അറിയിച്ചു.2024 സമ്മറോടെ താരം ഒരു സ്വതന്ത്ര ഏജന്റ് ആകേണ്ടതായിരുന്നു.എന്നാൽ 2026-27 കാമ്പെയ്‌ന്റെ അവസാനം വരെ നീളുന്ന കരാറില്‍ ആണ് താരത്തിനെ കൊണ്ട് ആഴ്സണല്‍ ഒപ്പ് ഇടീപ്പിച്ചത്.

പ്രീമിയര്‍ ലീഗ് എന്ന ലക്ഷ്യം കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ട്ടപ്പെട്ടു എങ്കിലും ടീമിലെ എല്ലാ യുവ താരങ്ങളുടെയും സേവനം ഇപ്പോഴും നിലനിര്‍ത്താന്‍ തന്നെ ആണ് ആഴ്സണല്‍ ബോര്‍ഡ് ലക്‌ഷ്യം ഇടുന്നത്.താരത്തിന്‍റെ ഒപ്പിനു വേണ്ടി അദ്ദേഹത്തിന്റെ എജന്റുമായി ലിവര്‍പൂള്‍,സിറ്റി മാനെജ്മെന്റ് ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്ന ആഴ്സണലില്‍ തുടരാന്‍ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.നിലവിലെ പ്രീമിയർ ലീഗ് കാമ്പെയ്‌നില്‍ ഗോളുകളിലും അസിസ്റ്റുകളിലും ഇരട്ട അക്കങ്ങൾ നേടിയ രണ്ട് കളിക്കാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം.മറ്റേയാൾ ലിവർപൂളിന്റെ മുഹമ്മദ് സലയാണ്.പുതുക്കിയ കരാര്‍ പ്രകാരം താരത്തിന് 15 മില്യണ്‍ യൂറോ വേതനം ലഭിച്ചേക്കും.