റയല്‍ – വലന്‍സിയ മത്സരത്തിലെ വാര്‍ ഒഫീഷ്യലിനെ താല്‍ക്കാലികമായി പുറത്താക്കി ലാലിഗ
വലൻസിയയ്‌ക്കെതിരായ വിനീഷ്യസ് ജൂനിയറിന്റെ ചുവപ്പ് കാർഡിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സ്‌പെയിനിന്റെ റഫറിയിംഗ് കമ്മിറ്റി ചൊവ്വാഴ്ച ഒഫീഷ്യൽ ഇഗ്നാസിയോ ഇഗ്ലേഷ്യസ് വില്ലാനുവേവയെ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി.47 കാരനെ പുറത്താക്കിയതായിട്ടാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വലന്‍സിയ – റയല്‍ മത്സരത്തില്‍ ഫോർവേഡ് വിനീഷ്യസിന് റെഡ് കാര്‍ഡ് നല്‍കിയത് തന്നെ മാച്ച് ഒഫീഷ്യലില്‍ നിന്ന് വന്ന വലിയൊരു പിഴവ് ആണ്.

അടി തുടങ്ങി വെച്ച ഹ്യുഗോ ഡുറോക്ക് വാര്‍ റെഡ് കാര്‍ഡ് നല്‍കാത്തതിനും വലിയ രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.മത്സരത്തിനു ശേഷം വിനീഷ്യസ് ഹ്യൂഗോയേ മര്‍ധിക്കുന്ന വീഡിയോ മാത്രമേ അദ്ദേഹം സ്പാനിഷ് ഫുട്ബോള്‍ റഫറിയിംഗ് കമ്മിറ്റിക്ക് നല്‍കിയിട്ടുള്ളൂ.ഇങ്ങനെ പല തരത്തില്‍ ഉള്ള നിയമലങ്കനങ്ങളും വരുത്തിയ ഇഗ്ലേഷ്യസിനെ പുറത്താക്കുകയല്ലാതെ വേറെ ഒരു വഴിയും സ്പാനിഷ് ബോര്‍ഡിനു ഉണ്ടായിരുന്നില്ല.