സോസിദാദിനെതിരെ തോല്‍വി ; ആരാധകര്‍ക്ക് മുന്നില്‍ ലാലിഗ കിരീടം ഉയര്‍ത്തി ബാഴ്സലോണ
റയല്‍ സോസിദാദിനെതിരെ തോല്‍വി നേരിട്ടു എങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആരാധകര്‍ക്ക് വേണ്ടി ബാഴ്സലോണ ലാലിഗ കിരീടം ഉയര്‍ത്തി.ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബാഴ്സ പരാജയപ്പെട്ടത്.വിജയത്തോടെ സോസിദാദ് ലീഗ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി.ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിക്കാന്‍ കഴിഞ്ഞാല്‍ സോസിദാദിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയും.

പരിക്ക് ഏറ്റ അറൂഹോ,പെഡ്രി എന്നിവരെ ഇന്നലെ മത്സരത്തില്‍ സാവി കളിപ്പിച്ചില്ല.മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ മിക്കേല്‍ മേറിനോ സോസിദാദിനു വേണ്ടി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ അലെക്സാണ്ടര്‍ സോര്‍ലോത്തും ഗോള്‍ നേടിയതോടെ ബാഴ്സക്ക് സമനില നേടാനുള്ള അവസരവും നഷ്ട്ടപ്പെട്ടു.90 ആം മിനുട്ടില്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ബാഴ്സക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.ഇനിയും മൂന്നു മത്സരങ്ങള്‍ ബാഴ്സക്ക് ശേഷിക്കുന്നുണ്ട്.അതെല്ലാം അപ്രസക്തം ആയതിനാല്‍ യുവ താരങ്ങള്‍ക്ക് ആയിരിക്കും സാവി ഇനി അവസരം നല്‍കാന്‍ പോകുന്നത് എന്ന് കാറ്റലൂണിയന്‍ പത്രമായ മുണ്ടോ ഡിപ്പോര്‍ട്ടിവോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.