കസമീരോ ഗോളില്‍ യുണൈട്ടഡ് !!!!
മിഡ്ഫീൽഡർ കാസെമിറോ ഒരു മികച്ച അക്രോബാറ്റിക് വോളിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 1-0 പ്രീമിയർ ലീഗ് വിജയം സമ്മാനിച്ചു, അത് അവരുടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ കളിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു.വിജയത്തോടെ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്നു പോയിന്റ് ലീഡ് യുണൈട്ടഡിന് ഉണ്ട്.അതിനാല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റ് മാത്രം മതി ചെകുത്താന്‍മാര്‍ക്ക് നാലാം സ്ഥാനത് തുടരാന്‍.

ഒന്‍പതാം മിനുട്ടില്‍ യുണൈട്ടഡ് ലീഡ് നേടിയതോടെ മികച്ച ഫുട്ബോള്‍ കളിച്ചായിരുന്നു ബോണ്‍മൌത്ത് പ്രതികരിച്ചത്.പലപ്പോഴായി റെഡ് ഡെവിള്‍സിന്‍റെ പ്രതിരോധം കീറി മുറിച്ച ബോണ്‍മൌത്ത് സമനില ഗോള്‍ നേടുന്നതിന്റെ വക്കില്‍ ആയിരുന്നു.എന്നാല്‍ മികച്ച സേവുകളോടെ ഡി ഗിയ കളം നിറഞ്ഞു നിന്നു.രണ്ടാം ഗോള്‍ നേടാന്‍ പല അവസരങ്ങളും ടീമിന് ലഭിച്ചിട്ടും നേടാത്തത് ഒരു വലിയ കുറവ് ആയി ടെന്‍ ഹാഗ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.അടുത്ത ആഴ്ച്ച ചെല്‍സിക്കെതിരെ ആണ് മാഞ്ചസ്റ്റര്‍ കളിക്കാന്‍ പോകുന്നത്.അതില്‍ ഒരു സമനില നേടാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യത യുണൈട്ടഡിന് ലഭിക്കും.