EPL 2022 European Football Foot Ball International Football Top News transfer news

പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ സിറ്റി

May 19, 2023

പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ സിറ്റി

ആർബി ലെപ്‌സിഗ് ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോളിന്റെ സൈനിങ്ങ് ഈ സമ്മറില്‍ നടത്തിയെടുക്കാന്‍ മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നതായി റിപ്പോർട്ട്.അയ്‌മെറിക് ലാപോർട്ടയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അടുത്ത സീസണില്‍ തങ്ങളുടെ ടീമിന്‍റെ പ്രതിരോധ മേഘല ശക്തിപ്പെടുത്താനുള്ള നീക്കത്തില്‍ ആണ് സിറ്റി.

 

Manchester City's Aymeric Laporte pictured on February 12, 2023

 

 

മാൻ സിറ്റി കരാര്‍ പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ട്.എന്നാല്‍ പെപ്പിന്റെ ടീമില്‍ പ്രാധാന്യം നഷ്ട്ടപ്പെട്ട താരം തന്‍റെ കരിയര്‍ തുടരാന്‍ മറ്റുള്ള ക്ലബുകള്‍ക്ക് മാറാന്‍ ആഗ്രഹിക്കുന്നു.ഡെയ്‌ലി മെയിൽ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം  ആണ് സിറ്റി ഗ്വാര്‍ഡിയോളിനെ സൈന്‍ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത ലോകം അറിയുന്നത്.2027 വരെ ലീപ്‌സിഗുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രൊയേഷ്യന്‍  താരം കഴിഞ്ഞ സമ്മറില്‍ ചെല്‍സിയിലെക്ക് വരും എന്ന് റൂമറുകള്‍ ഉണ്ടായിരുന്നു.താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും നാല് വര്‍ഷം  ശേഷിക്കെ ബുണ്ടസ്‌ലിഗ ക്ലബ് ഗ്വാര്‍ഡിയോളിനു വേണ്ടി 85 മില്യണ്‍ യൂറോ ആവശ്യപ്പെടും എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

 

 

Leave a comment