EPL 2022 European Football Foot Ball International Football Top News transfer news

മുന്‍ ആഴ്സണല്‍ താരത്തെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് ടോട്ടന്‍ഹാം

May 18, 2023

മുന്‍ ആഴ്സണല്‍ താരത്തെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് ടോട്ടന്‍ഹാം

ടോട്ടൻഹാം ഹോട്സ്പർ മുൻ ആഴ്സണൽ മിഡ്ഫീൽഡർ മാറ്റിയോ ഗ്വെൻഡൂസിയെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ഈ സീസണിൽ ലീഗ് 1 പോയിന്റ്‌ പട്ടികയില്‍ മാര്‍സിലി മൂന്നാം സ്ഥാനത് ആണ്.അടുത്ത സീസണില്‍ അവര്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും എന്നത് ഏറെകുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ടീമിന്‍റെ പെട്ടെന്നുള്ള മാറ്റത്തില്‍ ഒരു പ്രധാന പങ്കു ഗ്വെൻഡൂസി വഹിച്ചിട്ടുണ്ട്‌.

Spurs 'considering move for former Arsenal midfielder Matteo Guendouzi'

 

ഫ്രഞ്ച് താരത്തിനെ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ നിലവില്‍ ടോട്ടന്‍ഹാം നിരീക്ഷിച്ചു വരുകയാണ് എന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിൽ അവകാശപ്പെടുന്നു.മറ്റൊരു ലണ്ടന്‍ ക്ലബ്‌ ആയ ആസ്ട്ടന്‍ വില്ലക്കും താരത്തില്‍ താല്പര്യം ഉള്ളതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.കഴിഞ്ഞ സീസണിലെ ടീമിലെ മോശം പ്രകടനം മൂലം മാനേജര്‍ ആയ ആര്‍റെറ്റ  ഗ്വെൻഡൂസിയെ ഹെർത്ത ബെർലിനിലേക്ക് ലോണില്‍ അയക്കുകയായിരുന്നു. അതിനു ശേഷം  താരത്തിനെ തന്‍റെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആര്‍റെറ്റ സമ്മതിച്ചില്ല.

Leave a comment