EPL 2022 European Football Foot Ball Top News transfer news

റയൽ മാഡ്രിഡിനെതിരായ രണ്ടാം പാദ സെമിയില്‍ നഥാൻ എക്ക് കളിക്കില്ല

May 16, 2023

റയൽ മാഡ്രിഡിനെതിരായ രണ്ടാം പാദ സെമിയില്‍ നഥാൻ എക്ക് കളിക്കില്ല

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബുധനാഴ്ച റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ നഥാൻ എക്കിനു  പരുക്ക് കാരണം നഷ്ടമാകും.ഈ മാസമാദ്യം ലീഡ്‌സ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ ഡച്ച് താരത്തിന് ഹാംസ്ട്രിംഗ് പ്രശ്‌നമുണ്ടായി.കഴിഞ്ഞ ആഴ്ച ലോസ് ബ്ലാങ്കോസുമായുള്ള ആദ്യ പാദത്തിലും അദ്ദേഹം കളിച്ചിരുന്നില്ല.

Man City's Ake to miss Real Madrid Champions League tie

കഴിഞ്ഞ അഭിമുഖത്തില്‍ പോലും എക്ക് രണ്ടാം പാദത്തില്‍ കളിക്കും എന്ന സൂചന പെപ്പ് നല്‍കിയിരുന്നു.എവർട്ടനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ കളിക്കാതിരുന്ന കെവിൻ ഡി ബ്രൂയിന കളിക്കാൻ പൂർണ്ണ യോഗ്യനാണെന്ന് ഗാർഡിയോള സ്ഥിരീകരിച്ചു.പ്രീമിയര്‍ ലീഗില്‍ കിരീടം ഏകദേശം ഉറപ്പാക്കിയ സിറ്റിക്ക് മുന്നില്‍ ഇനിയുള്ള രണ്ടു കടമ്പകള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയും എഫ് എ കപ്പ്‌ ഫൈനലും ആണ്.

Leave a comment