ബാഴ്സയില്‍ നിന്ന് വിട പറയാന്‍ ജോർഡി ക്രൈഫ്
എഫ്‌സി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്ടർ ജോർഡി ക്രൈഫ് ബാഴ്സയില്‍ നിന്ന് പിന്‍വാങ്ങി.പുതിയ പ്രൊഫഷണൽ ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം മൂലം ആണ് അദ്ദേഹം ടീം വിടാനുള്ള കാരണം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്കിലും പ്രസിഡന്റ് ലപോര്‍ട്ടയുമായുള്ള അഭിപ്രായഭിന്നതയാണ് ഇതിനു കാരണം.ബാഴ്സയുടെ സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ ആയ മാത്യൂ അലെമാനിയും കഴിഞ്ഞ ആഴ്ച്ച ക്ലബില്‍ നിന്ന് പോയിരുന്നു.

രാവിലെ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി നടത്തിയ ഒരു കൂടികാഴ്ച്ചയില്‍ ആണ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.ബാഴ്സയില്‍ രണ്ടു വര്‍ഷം ആണ് അദ്ദേഹം ചിലവഴിച്ചത്.രാജി പ്രഖ്യാപ്പിച്ചു എങ്കിലും ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിന് തന്‍റെ സേവനം നല്‍കിയേക്കും എന്നും അദ്ദേഹം ക്ലബിനെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.