റയല്‍ താരം ” ഫെർലാൻഡ് മെൻഡി ” ആഴ്സണലിന്റെ ട്രാന്‍സ്ഫര്‍ റഡാറില്‍
റയൽ മാഡ്രിഡ് ഡിഫൻഡർ ഫെർലാൻഡ് മെൻഡിയുടെ സാധ്യതയെക്കുറിച്ച് ആഴ്സണൽ അന്വേഷിക്കുന്നുണ്ട്.ഫ്രാൻസ് താരം തന്‍റെ നാലാം സീസണ്‍ ബെര്‍ണാബ്യുവില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.47.5 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസില്‍ ലിയോണില്‍ നിന്ന് വന്ന താരം മാഡ്രിഡിന് വേണ്ടി മികച്ച സേവനം കാഴ്ച്ചവെച്ചു എങ്കിലും നിലവില്‍ താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് മാനെജ്മെന്റ് ബോര്‍ഡ്.

പരിക്ക് മൂലം ഈ സീസണിന്റെ രണ്ടാം പകുതിയില്‍ താരത്തിനു ഒട്ടുമിക്ക മത്സരങ്ങളും കളിക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ അഭാവത്തിൽ സെൻട്രൽ മിഡ്ഫീൽഡറായ എഡ്വാർഡോ കമവിങ്കയാണ് ഇപ്പോള്‍ റയലിന് വേണ്ടി വിംഗ് ബാക്ക് ആയി കളിക്കുന്നത്. കൂടാതെ ആ പൊസിഷനില്‍ കളിക്കാന്‍ ഡേവിഡ് അലബ,നാച്ചോ എന്നിവരേയും ആൻസലോട്ടി ഉപയോഗിക്കുന്നുണ്ട്. തൽഫലമായി താരത്തിനെ വിറ്റ് പണം നേടാനുള്ള തീരുമാനത്തില്‍ റയല്‍ എത്തിയിരിക്കുന്നു.ദ മിറർ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് കീറൻ ടിയേണി എത്ര കാലം തങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും എന്ന ഉറപ്പ് ഇല്ലാത്തതിനാല്‍ ഒരു ലോകോത്തര വിങ്ങ് ബാക്കിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍ ലക്ഷ്യം ഇടുന്നുണ്ട്.