EPL 2022 European Football Foot Ball International Football Top News transfer news

അടുത്ത സീസണില്‍ കുലുസെവ്‌സ്‌കി പൂര്‍ണമായി ഒരു ടോട്ടന്‍ഹാം താരമായി മാറും

May 14, 2023

അടുത്ത സീസണില്‍ കുലുസെവ്‌സ്‌കി പൂര്‍ണമായി ഒരു ടോട്ടന്‍ഹാം താരമായി മാറും

സീസൺ അവസാനത്തോടെ ഡെജാൻ കുലുസെവ്‌സ്‌കിയുമായി ഒരു സ്ഥിര കരാറിൽ ഒപ്പിടാൻ തങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ താരത്തിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.2022 ജനുവരിയിൽ യുവന്റസിൽ നിന്നുള്ള 18 മാസത്തെ ലോൺ ഡീലിൽ ആണ് അദ്ദേഹം ലണ്ടനില്‍ കളിക്കുന്നത്.ഇന്നലെ ഇൻഡിപെൻഡൻറിലെ ഒരു റിപ്പോർട്ട് പ്രകാരം താരത്തിനെ 30 മില്യൺ യൂറോക്ക് വാങ്ങാന്‍ ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു.

Ryan Mason hails Dejan Kulusevski as 'Tottenham prepare to trigger  permanent deal'

കഴിഞ്ഞ സീസണില്‍ 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി കൊണ്ട് കുലുസെവ്‌സ്‌കി ടോട്ടന്‍ഹാമിന് വേണ്ടി മികച്ച രീതിയില്‍ പന്ത് തട്ടി.എന്നാല്‍ ഈ സീസണില്‍ പരിക്കും കൂടാതെ ബ്രസീലിയന്‍ വിങ്ങര്‍ റിച്ചാര്‍ഡ്ലിസന്റെ വരവും കൂടി ആയതോടെ  കുലുസെവ്‌സ്‌ക്കിയുടെ ഫോം നഷ്ട്ടപ്പെട്ടു.ഈ സീസണിൽ രണ്ട് തവണ മാത്രമേ അദ്ദേഹത്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞുള്ളു.എങ്കിലും താരം ഭാവിയിലേക്ക് ഒരു മുതല്‍കൂട്ട് ആകുമെന്ന് കരുതുന്ന മാനേജ്മെന്റ് ഉടന്‍ തന്നെ യുവേയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടും.

Leave a comment