മെസ്സിയും ബുസ്ക്കറ്റ്സും സൗദിയിലേക്ക് മാറിയേക്കും എന്ന് റൂമര്‍
ലയണൽ മെസ്സിയും മുൻ സഹതാരം സെർജിയോ ബുസ്‌കെറ്റ്‌സും സൗദി അറേബ്യയിലെ അൽ ഹിലാലിലേക്ക് മാറുന്നതിന്റെ വക്കിലാണ് എന്ന് യുകെയുടെ ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ലോകകപ്പ് ജേതാവ് ആയ മെസ്സിയുടെ കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാകും. താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സയും അമേരിക്കന്‍ ടീം ആയ ഇന്റര്‍ മയാമിയും ശ്രമം നടത്തുന്നുണ്ട് എങ്കിലും അവസാനം ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം താരം സൗദിയിലേക്ക് മാറുകയാണ്.
.jpg?auto=webp&format=pjpg&width=3840&quality=60)
മെസ്സിക്ക് വാര്‍ഷിക സാലറിയായി ഹിലാല്‍ നല്‍കാന്‍ പോകുന്നത് 600 മില്യണ്‍ ഡോളര്‍ ആണ്. മെസ്സിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ഒരു റൂമര്‍ ആണെങ്കിലും സെര്‍ജിയോ ബുസ്ക്കറ്റ്സ് ബാഴ്സ വിട്ട് സൗദിയിലേക്ക് പോകും എന്നത് ഏറെകുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.താരം മാനേജര്‍ സാവിയോട് ഇന്നലെ തന്‍റെ അഭിപ്രായം പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.അദ്ദേഹത്തിനെ നിലനിര്‍ത്താന്‍ ആണ് സാവിയുടേയും പ്രസിഡന്റ് ലപോര്‍ട്ടയുടേയും ആഗ്രഹം, എന്നാല്‍ പതിനഞ്ച് വര്‍ഷത്തോളം നീണ്ട ബാഴ്സ കരിയര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ബുസി.