ബെഞ്ചില്‍ ഇരിക്കുന്ന സിറ്റി താരങ്ങളെ റാഞ്ചാന്‍ ഒരുങ്ങി വെസ്റ്റ് ഹാം
വരാനിരിക്കുന്ന സമ്മറില്‍ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് കാൽവിൻ ഫിലിപ്‌സിനെ സൈൻ ചെയ്യാൻ ഉള്ള നീക്കത്തില്‍ ആണ് വെസ്റ്റ് ഹാം.പെപ്പിന്റെ പുതിയ ടീം ഘടന മൂലം സ്ഥാനം നഷ്ട്ടപ്പെട്ട കൈൽ വാക്കറും വെസ്റ്റ് ഹാമിന്‍റെ റഡാറില്‍ ഉണ്ട്.കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ലീഡ്സിൽ നിന്ന് സിറ്റിയിൽ ചേർന്ന ഫിലിപ്സിന് പ്രകടനം കൊണ്ട് പെപ്പിനെ ബോധ്യപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ആറ് വർഷത്തെ കരാറില്‍ ഒപ്പിട്ടു എങ്കിലും പെപ് ഗാർഡിയോളയ്ക്ക് കീഴിൽ വെറും എട്ടു മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്.നല്ല ഒരോഫര്‍ വന്നാല്‍ താരത്തിനെ പറഞ്ഞു വിടാനുള്ള തീരുമാനത്തില്‍ തന്നെ ആണ് സിറ്റിയും.താരത്തിനു വേണ്ടി വെസ്റ്റ് ഹാം മാത്രമല്ല ചെല്‍സിയും,ആഴ്സണലും രംഗത്ത് ഉണ്ട്.സിറ്റി ഫുൾ ബാക്ക് കൈൽ വാക്കര്‍ ഇപ്പോള്‍ ഗാർഡിയോളയ്ക്ക് കീഴിൽ ഇപ്പോൾ സ്ഥിരം സ്റ്റാർട്ടർ അല്ല. മുൻ ടോട്ടൻഹാം താരത്തിന് തന്റെ നവീകരിച്ച തന്ത്രപരമായ സംവിധാനത്തിൽ ‘കളിക്കാൻ കഴിയില്ല’ എന്ന് പെപ്പ് അടുത്തിടെ പറഞ്ഞിരുന്നു.നിലവില്‍ വാക്കര്‍ ടീം പെക്കിംഗ് ഓര്‍ഡറില്‍ ജോൺ സ്റ്റോൺസിനും മാനുവൽ അകാൻജിക്കും താഴെ ആണ്.