“ലയണൽ മെസ്സി ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കില്ല”
ഈ വേനൽക്കാലത്ത് ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങേണ്ടതില്ലെന്ന് റയൽ മാഡ്രിഡ് ഇതിഹാസം ഗുട്ടി.ഇതിനുള്ള കാരണം അദ്ദേഹം പറയുന്നത് ബാഴ്സയില്‍ മെസ്സി നേടാത്ത ഒരു ട്രോഫി പോലും ഇല്ല എന്നതാണ്.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് വീണ്ടും വരുന്ന മെസ്സിയേ കൊണ്ട് ചാമ്പ്യന്‍സ് ലീഗ് ബാഴ്സയിലേക്ക് എത്തിക്കാന്‍ കഴിയില്ല എന്നും ഗുട്ടി പറഞ്ഞു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെസ്സിയെ സ്‌പെയിനിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിതീവ്ര ശ്രമത്തില്‍ ആണ് ബാഴ്സലോണ.ഇതിനു വേണ്ടി തന്നെയാണ് താരവും അദ്ദേഹത്തിന്റെ കുടുംബവും കാത്തു നില്‍ക്കുന്നത്.ഈ സീസണില്‍ പല താരങ്ങളെയും പറഞ്ഞയക്കാന്‍ ഉള്ള പ്ലാനില്‍ ആണ് മാനെജ്മെന്റ്.താരം തിരികെ എത്തുകയാണ് എങ്കില്‍ ബാഴ്സക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുക എന്നത് തന്നെ ആയിരിക്കും താരത്തിന്‍റെ പ്രധാന ദൗത്യവും.മാനേജര്‍ ആയ സാവിയും കരുതുന്നത് മെസ്സിയുടെ തിരിച്ചു വരവ് ടീമിനെ നല്ല രീതിയില്‍ മാറ്റും എന്നാണ്.എന്നാല്‍ ഗുട്ടിയുടെ അതേ അഭിപ്രായം പല ബാഴ്സ ബോര്‍ഡ് അങ്കങ്ങള്‍ക്കും ഉണ്ട്.താരത്തിനു വേണ്ടി ടീമിലെ യുവ താരങ്ങളെ വില്‍ക്കുന്നതിന് അവര്‍ എതിരാണ്.