EPL 2022 European Football Foot Ball International Football Top News transfer news

അഴിമതി കൊണ്ട് പൊറുതി മുട്ടി , ഫുട്ബോൾ ഫെഡറേഷൻ്റെ മേൽനോട്ടം വഹിക്കാന്‍ ഒരുങ്ങി സ്പാനിഷ് സര്ക്കാര്‍

April 26, 2024

അഴിമതി കൊണ്ട് പൊറുതി മുട്ടി , ഫുട്ബോൾ ഫെഡറേഷൻ്റെ മേൽനോട്ടം വഹിക്കാന്‍ ഒരുങ്ങി സ്പാനിഷ് സര്ക്കാര്‍

രാജ്യത്തിൻ്റെ ഫുട്ബോൾ ഫെഡറേഷൻ്റെ (ആർഎഫ്ഇഎഫ്) മേൽനോട്ടം വഹിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതായി സ്പാനിഷ് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.സ്‌പെയിനിൻ്റെ പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും സംഘടനയിലെ പ്രതിസന്ധിക്ക് മറുപടിയായാണ് തീരുമാനമെടുത്തതെന്ന് കായിക ചുമതലയുള്ള സർക്കാർ ഏജൻസിയായ നാഷണൽ സ്‌പോർട്‌സ് കൗൺസിൽ (സിഎസ്‌ഡി) പ്രസ്താവനയിൽ പറഞ്ഞു.

Spanish govt to oversee RFEF, raising concerns from FIFA, UEFA | Reuters

 

സിഡ്‌നിയിൽ സ്‌പെയിനിൻ്റെ വനിതാ ലോകകപ്പ് വിജയത്തിനു ശേഷം വാർഡ് ദാന ചടങ്ങിൽ ലൂയിസ് റൂബിയാലെസ് സ്പാനിഷ് താരം ജെന്നി ഹെർമോസോയുടെ സമ്മതം ഇല്ലാതെ ചുംബിച്ചതോടെ തുടങ്ങിയ അഴിമതികളെ തുടർന്നാണ് ഈ നീക്കം.2030 ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുമ്പോൾ ഇത് പോലുള്ള അഴിമതികളില്‍ നിന്നും എത്രയും പെട്ടെന്നു തല ഊരാനുള്ള ലക്ഷ്യത്തില്‍ ആണ് സ്പാനിഷ് ഫൂട്ബോള്‍ ബോര്‍ഡ്.സ്പാനിഷ് ഫൂട്ബോളില്‍ നടക്കുന്ന കാര്യങ്ങള്‍ വളരെ ആശങ്കയോടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഫിഫയും യുവേഫയും പറയുന്നു.അംഗങ്ങൾ അവരുടെ കാര്യങ്ങൾ സ്വതന്ത്രമായും മൂന്നാം കക്ഷികളുടെ സ്വാധീനമില്ലാതെയും കൈകാര്യം ചെയ്യണമെന്ന് ഫിഫ സ്പെയിനിനനോട് ആവശ്യപ്പെട്ടു.

Leave a comment