ഐപിഎൽ 2024 ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി കെകെആർ താരം ജേസൺ റോയ്
ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് തൻ്റെ മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുന്നതിന് വേണ്ടി ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി (കെകെആർ) കളിക്കേണ്ടിയിരുന്ന ഐപിഎൽ 2024 സീസണിൽ നിന്ന് പിന്മാറിയത് എന്ന് താരം പറഞ്ഞു.ഐപിഎൽ 2024-ൽ നിന്ന് റോയിയുടെ പിൻവാങ്ങൽ പ്രഖ്യാപ്പിച്ചതോടെ കെകെആറിന് ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിനേ സൈന്‍ ചെയ്യേണ്ടി വന്നു.
ശ്രേയസ് അയ്യർ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് പുറത്തായതിനു ശേഷം 23 ലെ ഐപിഎല്ലിൽ റോയ് കെകെആറിലെത്തി.”ഈ വർഷത്തെ ഐപിഎൽ ടൂര്‍ണമെന്റില്‍ നിന്നും ഒഴിഞ്ഞത് വലിയ ഒരു തീരുമാനം തന്നെ ആയിരുന്നു.കഴിഞ്ഞ വർഷം മാന്യമായ ഒരു സീസണ്‍ ആണ് ഞാന്‍ കാഴ്ചവെച്ചത്,എന്നിട്ട് ആ ഫ്രാഞ്ചൈസി എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഞാന്‍ തകര്‍ക്കുകയാണ് എന്ന തോന്നല്‍ എനിക്കു ഉണ്ടായിരുന്നു.പക്ഷേ എന്റെ കുടുംബത്തിന്റെ ഒപ്പം സമയം ചിലവഴിക്കാന്‍ ആയിരുന്നു ഞാന്‍ തീരുമാനം എടുത്തത്.അവരുടെ ഒപ്പം സമയം ചിലവഴിക്കുക എന്നതാണു എനിക്കു ഇപ്പോള്‍ പ്രധാന്യം അര്‍ഹിക്കുന്ന കാര്യം.”ദി അത്‌ലറ്റ്‌സ് വോയ്‌സ് പോഡ്‌കാസ്റ്റിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിൽ റോയ് പറഞ്ഞു.