ഗുവാഹത്തി മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ വനിതാ ഡബിൾസ് കിരീടം അശ്വിനി-തനീഷ സഖ്യത്തിന്
ഞായറാഴ്ച അസമിലെ ഗുവാഹത്തിയിൽ നടന്ന ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ സുങ് ഷുവോ യുൻ-യു ചിയാൻ ഹുയി സഖ്യത്തെ 21-13, 21-19 എന്ന സ്‌കോറിന് തോൽപ്പിച്ച് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-തനീഷ ക്രാസ്റ്റോ സഖ്യം ഗുവാഹത്തി മാസ്റ്റേഴ്‌സ് 2023 ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ ഡബിൾസ് കിരീടം നേടി.
നേരത്തെ ഈ വർഷം അബുദാബി മാസ്റ്റേഴ്സ് സൂപ്പർ 100 നേടിയ അശ്വിനി- തനിഷ ജോഡികളുടെ രണ്ടാം കിരീടമാണിത്. കൂടാതെ, കഴിഞ്ഞയാഴ്ച ലഖ്‌നൗവിൽ നടന്ന സയ്യിദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 ടൂർണമെന്റിന്റെ ഫൈനലിലെത്തി.