ബാഴ്‌സലോണയുടെ ഫ്രാങ്ക് കെസ്സിയേ ഫോളോ ചെയ്യാന്‍ ടോട്ടന്‍ഹാം
ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സിയേ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ വീണ്ടും ടോട്ടന്‍ഹാം നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ കെസ്സി ബാഴ്‌സലോണയിൽ ചേർന്നു, എന്നാൽ ക്യാമ്പ് നൗവിൽ താൻ പ്രതീക്ഷിച്ച സ്വാധീനം ചെലുത്തുന്നതിൽ താരം പരാജയപ്പെട്ടു.ലാലിഗയില്‍ താരത്തിനെ സാവി വെറും അഞ്ചു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്.

എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഒന്നും തന്നെ അദ്ദേഹം വെറുതെ കളഞ്ഞില്ല.എല്‍ ക്ലാസിക്കൊയിലെ വിജയ ഗോള്‍ അടക്കം ബാഴ്സക്ക് വേണ്ടി താരം മിഡ്സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.പ്രശ്നം എന്തെന്നാല്‍ താരത്തിന്‍റെ സ്റ്റൈല്‍ ബാഴ്സക്ക് തീരെ അനുയോജ്യം ആവുന്നില്ല.ബുസ്ക്കറ്റ്സിന് പകരം പയറ്റി നോക്കാന്‍ ആയിരുന്നു സാവിയുടെ തീരുമാനം എങ്കിലും കെസിക്ക് ബാഴ്സയുടെ മിഡ്ഫീല്‍ഡ് ഭരിക്കാനുള്ള കെല്‍പ്പ് ഇല്ല എന്ന് ബാഴ്സ മാനേജര്‍ ഇപ്പോള്‍ കരുതുന്നു.താരത്തിനു വേണ്ടി ഏകദേശം 30 നും 40 നും മില്യണ്‍ യൂറോക്കിടയില്‍ ഒരോഫര്‍ വന്നാല്‍ ബാഴ്സ താരത്തിനെ പറഞ്ഞു വിടാനുള്ള ഒരുക്കത്തില്‍ ആണ്.