നെറ്റോയെ വില്‍ക്കാന്‍ വൂള്‍വ്സിന് താല്‍പര്യമില്ല ; ആഴ്സണലിന് തിരിച്ചടി
ഈ സമ്മറില്‍ തങ്ങളുടെ വിങ്ങര്‍ ആയ പെഡ്രോ നെറ്റോയെ നിലനിര്‍ത്താന്‍ തീരുമാനിച്ച് വൂള്‍വ്സ്.താരത്തിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍ പദ്ധതിയിടുന്നുണ്ട്.ഈ സീസണില്‍ അത്ര മികച്ച ഫോമില്‍ അല്ല കളിക്കുന്നത് എങ്കിലും താരത്തില്‍ ഉള്ള കോച്ച് ലോപ്റ്റഗുയിയുടെ വിശ്വാസത്തിനു കുറവ് ഒന്നും വന്നിട്ടില്ല.അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കാന്‍ തന്നെ ആണ് സ്പാനിഷ് കോച്ചിന്റെ തീരുമാനം.

2019-ൽ ഏകദേശം 16 മില്യൺ യൂറോക്ക് ആണ് ലാസിയോയില്‍ നിന്ന് താരത്തിനെ വൂള്‍വ്സ് സൈന്‍ ചെയ്തത്.താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും നാല് വര്‍ഷം ശേഷിക്കുന്നുണ്ട്. ബുക്കായോ സാക്കക്ക് പകരക്കാരന്‍ ആയാണ് ആര്‍റെറ്റ നെറ്റോയേ കാണുന്നത്.കഴിഞ്ഞ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍ തുനിഞ്ഞു എങ്കിലും 50 മില്യന്‍ യൂറോ എന്ന വൂള്‍വ്സിന്റെ പ്രൈസ് ടാഗ് ഒരു ട്രാന്‍സ്ഫര്‍ സാധ്യതയെ തള്ളികളഞ്ഞു.