എക്സ്ട്രാ ടൈമില്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ബ്രൈറ്റൺ
ലോകക്കപ്പ് ഹീറോ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്റർ എക്സ്ട്രാ ടൈമില്‍ നേടിയ പെനാല്‍റ്റി കിക്കില്‍ നിന്ന് വിലപ്പെട്ട മൂന്നു പോയിന്റ് നേടി ബ്രൈട്ടന്‍.യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ബ്രൈട്ടന്‍ കീഴ്പ്പെടുത്തിയത്.വിജയത്തോടെ എട്ടില്‍ നിന്ന് ആറാം സ്ഥാനത്തേക്ക് കയറിയ അവര്‍ അടുത്ത സീസണിലേക്ക് വേണ്ടി യൂറോപ്പ ലീഗ് യോഗ്യത എങ്കിലും നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ബ്രൈട്ടന് ഭീഷണി ഉയര്‍ത്തുന്നു.

നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്ററിന് ഇന്നലത്തെ പരാജയം വലിയ തിരിച്ചടി ആണ്.അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി മാഞ്ചസ്റ്ററിന്റെ പോയിന്റ് വിത്യാസം വെറും നാല് മാത്രം ആണ്.മത്സരം 90 മിനുട്ട് പൂര്‍ത്തിയാക്കിയപ്പോഴും ഇരു ടീമുകള്‍ക്കും ഗോളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടാന്‍ ഇരിക്കെ ഇഞ്ചുറി ടൈമില്‍ മാൻ യുണൈറ്റഡ് ഡിഫൻഡർ ലൂക്ക് ഷായുടെ ഹാന്‍ഡ് ബോള്‍ യുണൈറ്റഡിന്റെ വിധിയെ മാറ്റിമറച്ചു.കിക്ക് എടുത്ത മാക് അലിസ്റ്റർ പിഴവ് ഒന്നും കൂടാതെ പന്ത് വലയിലേക്ക് എത്തിച്ചതോടെ മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങി.