ബയേൺ മ്യൂണിക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനിയുമായി ചർച്ച നടത്തി
ബയേൺ മ്യൂണിക്ക് റാൻഡൽ കോലോ മുവാനിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.24-കാരൻ ബുണ്ടസ്‌ലിഗയിൽ മികച്ച അരങ്ങേറ്റ കാമ്പെയ്‌ൻ ആണ് പുറത്തെടുത്തത്.ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് വേണ്ടി കളിക്കുന്ന താരം 28 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും പത്ത് അസിസ്റ്റുകളും ക്ലബിന് സംഭാവന ചെയ്തു.അതും ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് താരം ഫ്രാങ്ക്ഫുട്ടില്‍ ചേര്‍ന്നത്.

ഫോർവേഡ് ലൈനിലുടനീളം എവിടെയും കളിക്കാൻ കഴിവുള്ള കോലോ മുവാനിക്ക് യൂറോപ്പിലെ എല്ലാ ലീഗില്‍ നിന്നും ആരാധാകര്‍ ഉണ്ട്.നാപോളി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ന്യൂകാസിൽ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിങ്ങനെ എല്ലാ മുന്‍നിര ക്ലബുകള്‍ക്കും താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡും കോലോ മുവാനിയുടെ എജന്റുമായി ചര്‍ച്ച നടത്തി എങ്കിലും ജര്‍മന്‍ ക്ലബിന് വേണ്ടി കളിക്കാനുള്ള തീരുമാനത്തില്‍ ആണ് താരം എന്ന് 90 മിനിറ്റ് രേഖപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ സീസണില്‍ ബാഴ്സയിലെക്ക് പോയ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് ഒരു പകരക്കാരനെ തേടിയുള്ള തിരച്ചിലില്‍ ആണ് ബയേണ്‍.ലിവര്‍പൂളില്‍ നിന്ന് മാനെയേ കൊണ്ട് വന്നു എങ്കിലും ടീമുമായി ഇതുവരെ പൊരുത്തപ്പെടാന്‍ സെനഗല്‍ താരത്തിനു കഴിഞ്ഞിട്ടില്ല.